തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പിവി അൻവർ രാജിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. അൽപ്പസമയത്തിനകം അദ്ദേഹം സ്പീക്കറെ കാണുമെന്നാണ് വിവരം. ഇതിന് പിന്നാലെ വാർത്താ സമ്മേളനവും നടത്തും. തൃണമൂൽ കോൺഗ്രസുമായി അടുത്തതിന് പിന്നാലെയാണ് അയോഗ്യത ഒഴിവാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് രാജി.
ഇന്നലെ രാത്രിയോടെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കി അൻവർ തിങ്കളാഴ്ച രാവിലെ മാദ്ധ്യമങ്ങളെ കാണുമെന്നറിയിച്ചിരുന്നു. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
ഇടത് സ്വതന്ത്രനായി നിലമ്പൂരിൽ വിജയിച്ച അൻവർ, മുഖ്യമന്ത്രി പിണറായി വിജയനോടക്കം തെറ്റിപ്പിരിഞ്ഞ് എൽ.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയ അൻവർ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയിൽ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിൽ സംഘടനയുണ്ടാക്കി. എന്നാൽ ഡി.എം.കെ. അൻവറിനെ പാർട്ടിയിൽ എടുക്കാൻ തയ്യാറായില്ല. നിലമ്പൂർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസിൽ ഒരുദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ അൻവർ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.ഇതിനിടെയാണ് തൃണമൂലിന്റെ സഹായം തേടിയത്.
Discussion about this post