വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്‍റ് ജോ ബൈഡൻ. 15 മാസം നീണ്ട യുദ്ധത്തിന് ആണ് ഇതോടെ അന്ത്യംകുറിച്ചതിരിക്കുന്നത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍ – ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയമാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമാധാനത്തിന് വഴിതെളിഞ്ഞത്.
വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന്വ്യക്തമാക്കി. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.സമാധാന കരാർ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാംഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന്ബൈഡൻ പറഞ്ഞു.
ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായെന്ന് സമാധാനശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ബിന്‍ ജാസിം അല്‍ത്താനിയും സ്ഥിരീകരിച്ചു.
Discussion about this post