പത്തനംതിട്ട: 15 കാരിയെ താലിചാർത്തി മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവും പെൺകുട്ടിയുടെ മാതാവും പിടിയിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീ്ട്ടിൽ അമൽ പ്രകാശിനെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയായ 35 കാരിയും പിടിയിലായി.
ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും അമൽ 15 കാരിയെ വലയിലാക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകിയശേഷം ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് പ്രതി പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ബാലവിവാഹം നടത്തിയത്.
ചുട്ടിപ്പാറയിലെത്തിച്ച് യുവാവ് , അമ്മയുടെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിക്ക് താലിചാർത്തുകയായിരുന്നു. വിവാഹിതരായെന്ന് വിശ്വസിപ്പിച്ച ശേഷം വൈകീട്ട് അഞ്ചോടെ മൂന്നുപേരും കൂടി മൂന്നാറിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇവിടെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശൗചാലയത്തിൽ പോയ സമയത്ത് അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരമാണ് പോലീസ് ആദ്യം കേസെടുത്തത്. കാണാതായതിനായിരുന്നു കേസ്. പിന്നീടാണ് ബാലവിവാഹമാണെന്നും പീഡനം നടന്നുവെന്നും വ്യക്തമായത്.
Discussion about this post