തിരുവനന്തപുരം; കഴിഞ്ഞ കുറച്ചു നാളുകളായി നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയാണ് സോഷ്യൽമീഡിയയിൽ പ്രധാന ചർച്ച. സമാധിയെയും കല്ലറയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളും വിവാദങ്ങളും ഉയരുന്നതോടൊപ്പം തന്നെ തിരുവനന്തപുരം സബ് കളക്ടറും വൈറലായി. സൈബർ ലോകത്താകെ തേടുന്നത് തിരുവനന്തപുരം സബ് കളക്ടർ ആരാണെന്നാണ്. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലം സന്ദർശിക്കാൻ എത്തിയ കളക്ടറിന്റെ വീഡിയോയ്ക്ക് താഴെ, അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും അന്വേഷിക്കുകയാണ്.
ആൽഫ്രഡ് ഒവി എന്നാണ് സബ് കളക്ടറുടെ പേര്. 2022 ബാച്ച് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കണ്ണൂർ സ്വദേശിയാണ്.57 ാം റാങ്ക് ജേതാവാണ്. നിലവിൽ തിരുവനന്തപുരം സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി സേവനമനുഷ്ഠിച്ചുവരുന്നു. ചെറുപുഴ സെൻറ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെൻറ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017 ൽ ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തു.
കോളേജ് പഠനകാലത്താണ് സിവിൽ സർവ്വീസ് സ്വപ്‌നം ഉണ്ടാവുന്നതും അതിനായി പരിശ്രമിക്കുന്നതും. ആദ്യ തവണ മെയിൻസിൽ തോറ്റെങ്കിലും രണ്ടാം ശ്രമത്തിൽ 310ാം റാങ്കോടെ ഇന്ത്യൻ നാഷണൽ പോസ്റ്റൽ സർവ്വീസ് ലഭിച്ചു. ഗാസിയാബാദിലെ നാഷനൽ പോസ്റ്റൽ അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു. മൂന്നാം തവണയാണ് 57ാം റാങ്കോട് കൂടി ഐഎഎസ് എന്ന സ്വപ്‌നസാക്ഷാത്കാരത്തിലെത്തിയത്. പാലക്കാട് ജില്ലയിൽ അസിസ്റ്റൻറ് കലക്ടറായി സേവനമനുഷ്ഠിച്ചു. 2024 സെപ്റ്റംബർ 9 ന് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റു.
Discussion about this post