തിരുവനന്തപുരം: സ്‌നേഹിച്ച ഒറ്റ കാരണത്തിന് കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയോടുള്ള കലി ഇപ്പോഴും മലയാളികൾക്ക് തീർന്നിട്ടില്ല. കരള് പങ്കിട്ട് നൽകിയ കാമുകന്റെ കരള് പോലും അഴുകി പോവും തരത്തിൽ കൊടും വിഷം കുടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. 11 ദിവസത്തോളം നരക തുല്യമായ വേദനയനുഭവിച്ചാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്. ഷാരോണിന്റെ ആന്തരീഷാവയവങ്ങളെല്ലാം തകർന്നിരുന്നു. കുടൽ ഉൾപ്പെടെ എല്ലാം അഴുകി പോയിരുന്നു.
ആശുപത്രി കിടക്കയിൽ കിടന്ന അത്രയും ദിവസം ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ശ്വാസകോശം ഓക്‌സിജൻ കയറാൻ കഴിയാത്ത വിധത്തിലെത്തിയെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചുണ്ട് മുതൽ മലദ്വാരം വരെ വെന്തുരുകി. ലൈംഗികാവയവത്തിലൂടെ വരെയും രക്തം വരുകയും കഠിനമായ വേദന അനുഭവിക്കുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
വധശിക്ഷയിൽ കുറഞ്ഞ് ഒരു ശിക്ഷയും ഗ്രീഷ്മയ്ക്ക് കിട്ടരുതെന്നായിരുന്നു പൊതുസമൂഹം മൃഴുവൻ ആഗ്രഹിച്ചിരുന്നത്. ഷാരോൺ പ്രണയത്തിന്റെ ഇരയാണെന്ന് കോടതിയും വ്യക്തമാക്കി. വധശിക്ഷ നൽകിക്കൊണ്ടുള്ള കോടതിയുടെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ അതിന്റെ സന്തോഷം അലയടിച്ചിരുന്നു. വധശിക്ഷയിൽ നിന്നും ഗ്രീഷ്മ ഊരി പോരുമോ എന്ന ആശങ്ക പ്രകടപ്പിക്കുമ്പോഴും കോടതിയുടെ നീതിയുക്തമായ തീരുമാനത്തെ എല്ലാവരും സല്യൂട്ട് അടിച്ചു.
രൂക്ഷമായ ഭാഷയിലാണ് മലയാളികൾ ഗ്രീഷ്മയെ വിമർശിക്കുന്നത്. മനുഷ്യരൂപം പൂണ്ട പൈശാചിക ജന്മമെന്നാണ് പലരും ഗ്രീഷ്മയെ വിമർശിച്ചത്. പലരും ട്രോളുകളായും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ‘ജയിലിൽ ഗ്രീഷ്മയെ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ, ജീവനിൽ കൊതിയുണ്ടെങ്കിൽ വേറെ എവിടെ ഡ്യൂട്ടി കൊടുത്താലും ജയിലിലെ അടുക്കളയിൽ മാത്രം കൊടുക്കരുതെന്ന പോസ്റ്റുകളും വന്നിട്ടുണ്ട്.
Discussion about this post