തിരുവനന്തപുരം : നാടകീയ രംഗങ്ങൾ അരങ്ങേറി നിയമസഭയിൽ . കൂട്ടാത്തുകുളം സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടികൊണ്ടുപോയ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിമയസഭ തള്ളി. ഇതോടെയാണ് നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ് എന്ന് വിഡി സതീശൻ പറഞ്ഞു. കാലുമാറ്റം ഉള്ളിടത്തെല്ലാം തട്ടികൊണ്ടു പോകലാണോ ചെയ്യുക . ഇതിന് പോലീസും കൂട്ട് നിൽക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രോഷം കൊണ്ട് വിഡി സതീശൻ കയ്യിലുള്ള കടലാസ് വലിച്ചറിഞ്ഞു. നിങ്ങൾ മുതിർന്ന നേതാവാണെന്നും സമീപനം പാലിക്കണമെന്നും സ്പീക്കർ സതീശനോട് പറഞ്ഞു.
ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വളരെ പെട്ടെന്ന് തന്നെ നിയമനടപടികൾ സ്വീകരിച്ച സർക്കാർ കല രാജുവിനെ തട്ടിക്കൊണ്ടു പോയവരുടെ കാര്യം വരുമ്പോൾ പിൻവലിയുന്ന നയം പിന്തുടരുന്നത് എന്തിനാണ് എന്ന് പ്രതിപക്ഷം ചോദിച്ചു . സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് എം എൽ എ ചോദിച്ചു.’വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷ. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ എന്നും അനൂപ് ജേക്കബ്ബ് ആരോപിച്ചു.
Discussion about this post