മലപ്പുറം: മമ്പാട് ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും വടിവാളുകൾ കണ്ടെത്തി. കാട്ടുപെയിലിൽ നിന്നണ് കുഴിച്ചിട്ട നിലയിൽ വടിവാളുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചയോടെ ആയിരുന്നു സംഭവം. കുട്ടികൾ കളിക്കുന്നതിനായി ഇവിടെ മൈതാനം ഉണ്ടാക്കുകയായിരുന്നു. ഇതിനായി തൂമ്പ കൊണ്ട് കിളക്കുന്നതിനിടെ പിവിസി പൈപ്പിൽ തട്ടി. തുടർന്ന് ഇത് അവിടെ നിന്നും മാറ്റാനായി എടുത്തപ്പോഴാണ് അതിൽ വടിവാളുകൾ കണ്ടത്. അഞ്ച് വാളുകൾ ആണ് കണ്ടെത്തിയത്. ഉടനെ കുട്ടികൾ വിവരം മുതിർന്നവരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
തുരുമ്പിച്ച നിലയിൽ ആയിരുന്നു വടിവാളുകൾ. ഇതിന് നാല് വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നിലമ്പൂർ പോലീസാണ് കേസ് എടുത്തിട്ടുള്ളത്. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തി. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
Discussion about this post