തിരുവനന്തപുരം: അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് സംവിധായകൻ കമൽ. സിനിമയിൽ മോഹൻലാൽ അഴിഞ്ഞാടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ ആദ്യദിനം തന്നെ അസാദ്ധ്യ പ്രകടനം ആയിരുന്നു മോഹൻലാൽ കാഴ്ചവച്ചത്. സിനിമയിൽ മോഹൻലാലിന്റെ അഴിഞ്ഞാട്ടം ആയിരുന്നു. വളരെ മികവുറ്റ പ്രകടനം. അന്ന് ലൊക്കേഷനുകളിൽ മോണിറ്റർ ഇല്ലായിരുന്നു. അതിനാൽ താരങ്ങളെക്കൊണ്ട് വീണ്ടും അഭിനയിപ്പിക്കാൻ കഴിയില്ല. അദ്ദേഹത്തിന് സ്‌ക്രീനിൽ എന്ത് വരണം എന്ത് വരാൻ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്നും കമൽ പറഞ്ഞു.
സിനിമയിൽ നായികയായി ആദ്യം സൗന്ദര്യയെ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ അപ്പോഴായിരുന്നു സൗന്ദര്യയുടെ അപ്രതീക്ഷിത മരണം. ഇതോടെ നായികയായി മന്ത്രയെ തീരുമാനിച്ചു. എന്നാൽ ഈ സമയം ഷൂട്ടിംഗ് തിരക്കിൽ ആയിരുന്നു മന്ത്ര. മോഹൻലാലിന്റെ ഡേറ്റുകളുമായി മന്ത്രയുടെ ഡേറ്റുകൾ ഒത്ത് പോയിരുന്നില്ല. ഇതോടെ കൗസല്യയെ വിളിക്കുകയായിരുന്നു.
Discussion about this post