നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിനു കഴിവുണ്ട്.
എന്നാൽ മാർക്കറ്റിൽ ലഭിക്കുന്ന മഞ്ഞൾ പൊടിയിൽ നിറവും മണവും രുചിയും അളവും കൂട്ടാന്‍, കൃത്രിമ രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മഞ്ഞള്‍പ്പൊടിയില്‍ പലപ്പോഴുംകൃത്രിമ നിറങ്ങൾ, മെറ്റാനിൽ മഞ്ഞ, ലെഡ് ക്രോമേറ്റ്, ചോക്ക് പൊടി, കാട്ടു മഞ്ഞൾ മുതലായവയാണ്മായമായി ചേര്‍ക്കുന്നത്. വീട്ടില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍പ്പൊടിയില്‍ മായം ഉണ്ടോ എന്ന്തിരിച്ചറിയാന്‍ വിവിധ തരം ടെസ്റ്റുകള്‍ ഉണ്ട്.
ഒരു ടീസ്പൂൺ പൊടി എടുത്ത് വെള്ളത്തിൽ കലർത്തുക. പൊടി അടിയിൽ ഊറിക്കൂടുകയും വെള്ളംഇളം മഞ്ഞയായി മാറുകയും ചെയ്താൽ, മായമില്ലാത്തതാണെന്ന് മനസ്സിലാക്കാം. അതേസമയം, മായംകലർന്ന മഞ്ഞള്‍ പൊടി വെള്ളത്തിൽ ഇട്ടാൽ കടും മഞ്ഞനിറമാകും.
ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക, ഇതിലേക്ക് നേര്‍പ്പിക്കാത്തഹൈഡ്രോക്ലോറിക് ആസിഡ് കുറച്ച് തുള്ളി ചേർക്കുക. നന്നായി കുലുക്കുക. ലായനി പിങ്ക്നിറമാകുകയാണെങ്കിൽ, മെറ്റാനിലിൻ്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു,
നന്നായി തിളയ്ക്കുന്ന വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് അതിലേയ്ക്ക് ഒരു തുള്ളിഅയോഡിൻ ലായനി കൂടി ചേർക്കുക. മിശ്രിതം നീലയായി മാറുകയാണെങ്കിൽ സ്റ്റാർച്ച് ഉണ്ട് എന്ന്അർത്ഥം.
Discussion about this post