വാഷിംഗ്ടൺ: സിറിയയിൽ നടന്ന വ്യോമാക്രമണത്തിൽ അൽ-ഖ്വയ്ദ ഭീകരസംഘടനയുടെ മുതിർന്ന നേതാവിനെയും ഉയ്ഗൂർ ഭീകരനെയും വധിച്ചതായി യുഎസ് സൈന്യം. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ തകർക്കുന്നതിനും അടിച്ചമർത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
സിറിയയിൽ നടന്ന ഭീകരാക്രമണത്തിൽ മുഹമ്മദ് സലാ അൽ-സബീറിനെയാണ് യുഎസ് സൈന്യം വധിച്ചത്. തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി എന്ന സംഘടനയുടെ നേതാവയ അബു ദജനാഹ് അൽ തുർക്കിസ്താനിയാണ് കൊല്ലപ്പെട്ടത്. ഇദ്‌ലിബ് പ്രവശ്യയിലായിരുന്നു അക്രമണം. ചൈനയിൽ നിന്നെത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
Discussion about this post