നമ്മുടെ അടുക്കളയിൽ പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണല്ലേ ഉപ്പ്. ഉപ്പ് ഇത്തിരി കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. എന്നാൽ ഉപ്പില്ലാത്ത ജീവിതം ഓർക്കാൻ കൂടി വയ്യ. നമ്മുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും വരെ ഉപ്പ് സ്വാധീനം ചെലുത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വരെ ഉപ്പിന് സ്ഥാനമുണ്ടെന്നറിയാമല്ലോ.
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും (പാകിസ്താനിലെ ഖ്യൂറ, യു.എസ്., കരിങ്കടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമാനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ഉപ്പ് 14,000 ത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിൽ ഉത്പാദിപ്പികുന്ന ഉപ്പിന്റെ 40 ശതമാനവും വിവിധ രാസവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നതത്രേ.
നമ്മുടെ ശരീരത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് സോഡിയമെങ്കിലും അമിതമായാൽ ഇത് ഹൃദ്രോഗം,പക്ഷാഘാതം,അകാലമരണം തുടങ്ങിയ സാധ്യതകൾ വർദ്ധിപ്പിക്കും. ഉപ്പിന്റെ ഉപഭോഗം പ്രതിവർഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനാണെടുക്കുന്നതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിർമിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ് (പൊട്ടാസ്യം ക്ലോറൈഡ്). ഇത് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നു.
100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിർമിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ് (പൊട്ടാസ്യം ക്ലോറൈഡ്). ഇത് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോ?ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നു.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഡാഷ് ഡയറ്റ്. ഉയർന്ന രക്തസമ്മർദം ഉളളവർക്ക് ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കുറവും മഗ്‌നീഷ്യം പൊട്ടാസ്യം എന്നവ കൂടുതലുമുള്ള ഭക്ഷണരീതിയാണിത്. ധാരാളം പഴങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ പാലാണ് ഈ ഡയറ്റിൽ ഉപയോ?ഗിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും.
Discussion about this post