എറണാകുളം: മലയാളികൾക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത നടിയാണ് സേതു ലക്ഷ്മി. ഹാസ്യം നിറഞ്ഞ അമ്മ വേഷങ്ങളിൽ സേതു ലക്ഷ്മി പ്രേഷകരുടെ മനസ് കീഴടക്കാറുണ്ട്. നാടകത്തിലൂടെയാണ് സേതുലക്ഷ്മി സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാള സിനിമയിലെ സ്ഥിരം സാന്നിദ്ധ്യമായി ഇവർ മാറി. മലയാളത്തിലെ പ്രമുഖ നടീനടന്മാർക്കൊപ്പം അഭിനയിക്കാനുള്ള അവസരം സേതുലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്.
നാടക നടിയായതിനാൽ സാമ്പത്തികമായി താഴ്ന്ന ജീവിത സാഹചര്യത്തിൽ ആയിരുന്നു സേതുലക്ഷ്മി ജീവിച്ചിരുന്നത്. സിനിമയിലേക്ക് വന്ന കുറച്ചുനാളുകളിലും ഇവരെ സാമ്പത്തിക പ്രയാസം അലട്ടിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്നും ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സേതുലക്ഷ്മി.
മകന്റെ ചികിത്സയ്ക്കുള്ളിൽ വലിയ തോതിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്ന് സേതുലക്ഷ്മി പറയുന്നു. മലയാളത്തിലെ നടന്മാർ സ്വന്തം അമ്മയെ പോലെയണ് കാണുന്നത്. സിനിമയിൽ വന്നശേഷം ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സേതുലക്ഷ്മി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മലയാളത്തിലെ ഒട്ടുമിക്ക നടന്മാർക്കൊപ്പവും അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. വലിയ നടന്മാർക്കൊപ്പം അഭിനയിക്കുമ്പോൾ വലിയ പേടിയാണ് ഉണ്ടാകുക. പേടിച്ച് പേടിച്ചാണ് അഭിനയിക്കുക. രാജാധിരാജ എന്ന സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. അപ്പോൾ ലക്ഷ്മി റായി ആയിരുന്നു നായിക. ഈ സിനിമയിൽ വേലക്കാരിയുടെ വേഷം ആയിരുന്നു എനിക്ക്. സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിനിടെ എന്റെ ഡയലോഗ് കേട്ട് അദ്ദേഹം ചിരിച്ചു. പിന്നീട് എനിക്ക് ഡയലോഗ് എങ്ങനെ പറയണം എന്ന് പറഞ്ഞ് തന്നത് മമ്മൂട്ടിയാണ്.
മലയാള സിനിമ മമ്മൂട്ടിയുടെ പോലുള്ളവരുടെ കയ്യിലല്ലേ. ഞങ്ങളൊക്കെ നാടകക്കാരാണ്. മമ്മൂട്ടിയ്ക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തെ സാർ എന്നാണ് വിളിക്കാറുള്ളത്. ലൊക്കേഷനിൽ മമ്മൂട്ടി അധികം തമാശ പറയാറില്ല. എന്നാൽ എന്നെ മമ്മൂട്ടിയ്ക്ക് വലിയ കാര്യമാണ്. എന്നോട് ഒരുപാട് തമാശകൾ പറയാറുണ്ട്.
മോഹൻലാലിനെ ആദ്യം മോനെ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ അദ്ദേഹം പട്ടാള വേഷങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് ഭയം ആയി. പിന്നെ മോനെ എന്ന വിളി മാറ്റി. അദ്ദേഹം ഒരുപാട് സഹായം ചെയ്തിട്ടുണ്ട്.
മകന്റെ ചികിത്സയ്ക്കായി ഒരുപാട് പണം അദ്ദേഹം നൽകിയിട്ടുണ്ട്. അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ അദ്ദേഹം ഇങ്ങോട്ട് സഹായം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ എനിക്ക് നല്ല പ്രതിഫലം ളഭിക്കാറുണ്ട്. സാധാരണ അഭിനയിക്കുന്നതിനെക്കാൾ ഇരട്ടി പണം ലഭിക്കും. പുലിമുരുകനിൽ അഭിനയിച്ചപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം ലഭിച്ചിരുന്നു. മോഹൻലാൽ നന്നായി സഹായിച്ചിട്ടുണ്ട്. അജു വർഗ്ഗീസ് മകന്റെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ നൽകി. അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ സിനിമയിൽ വന്ന ശേഷം ലഭിച്ചു.
ഇപ്പോൾ സാമ്പത്തികാവസ്ഥയിൽ ചെറിയ മാറ്റം ഉണ്ട്. പണ്ടത്തേതിനെ അപേക്ഷിച്ച് കൂടുതൽ പണം ഇപ്പോൾ ലഭിക്കാറുണ്ട്. ഇപ്പോൾ ഒരു സീനിന് 25,000 രൂപ വരെ പ്രതിഫലമായി ലഭിക്കാറുണ്ടെന്നും.
Discussion about this post