തിരുവനന്തപുരം; സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ രീതി നടപ്പാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റിനുള്ള എച്ച് രീതി മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിവേഴ്‌സ് പാർക്കിങ്ങും കയറ്റത്തിൽ വണ്ടി നിർത്തി എടുക്കലുമടക്കമുള്ള പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ ആണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി െപറഞ്ഞു.ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം ഉയർന്നു തന്നെയാണ് നിൽക്കുന്നതെന്നും നേരത്തെ എങ്ങനെയെങ്കിലും എച്ച് എടുക്കുക, തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയിൽ മാറ്റമുണ്ടായി എന്നുംകെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകളുടെ ലക്ഷ്യം. എന്നാൽകെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ പഠിതാക്കളെ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ മനപൂർവ്വം പരാജയപ്പെടുത്തി സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തി. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ കെഎസ്ആർടിസി സ്‌കൂളിലെ 9 പേരെയാണ് ബോധപൂർവ്വം തോൽപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. നേരത്തെ 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post