തൃശ്ശൂർ: അതിസാഹസികമായി തന്നെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്. വൈദ്യപരിശോധനയ്ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ലിഷോയ് പോലീസിനെ അഭിനന്ദിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പെരുമ്പിലാവിൽ കഴിഞ്ഞ ദിവസം യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലിഷോയ്.
ഞാൻ കീഴടങ്ങിയത് അല്ല. എന്നെ അതി സാഹസികമായി സാറന്മാർ പിടികൂടിയത് ആണ്. സാറന്മാർ സൂപ്പറാണ്. ഇങ്ങോട്ട് തന്നാൽ അങ്ങോട്ടും കൊടുക്കും’ എന്നാണ് ലിഷോയ് പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ലിഷോയുടെ നേതൃത്വത്തിലുള്ള സംഘം പെരുമ്പിലാവ് സ്വദേശി അക്ഷയെ വെട്ടിക്കൊലപ്പെടുത്തിയത്. അടുത്തിടെ ലഹരി കേസിലെ പ്രതിയായ ലിഷോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ ആണ് അക്ഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
അറസ്റ്റ് വിവരം അറിഞ്ഞ അക്ഷയ് ഭാര്യയും വടിവാളുമായി ലിഷോയുടെ വീട്ടിൽ എത്തുകയായിരുന്നു. ഈ സമയം വീട്ടിൽ ലിഷോയുടെ സുഹൃത്തുക്കളായ ബാദുഷ, ആകാശ്, നിഖിൽ എന്നിവർ ഉണ്ടായിരുന്നു. വീട്ടിലെത്തിയ അക്ഷയ് ലിഷോയുടെ വാഹനം അടിച്ച് തർത്തു. ഇതോടെ ഇരു കൂട്ടരും തമ്മിൽ തർക്കം ആയി. ഈ സമയം ബാദുഷയും ലിഷോയും ചേർന്ന് അക്ഷയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലിഷോയും കൃത്യത്തിൽ പങ്കുള്ള മറ്റുള്ളവരും ലഹരിക്കടത്ത് കേസിലെ പ്രതികളാണ്.
Discussion about this post