ഇടുക്കി: തൊടുപുഴയിൽ കാണാതായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫാണ് കൊല്ലപ്പെട്ടത്. കലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിൽ നിന്നായിരുന്നു ബിജുവിന്റെ മൃതദേഹം കണ്ടെടുത്തത്. മാൻഹോൾ പൊട്ടിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിജുവിന്റെ ബിസിനസ് പങ്കാളിയും ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച തൊട്ട് ബിജുവിനെ കാണാതെ ആകുകയായിരുന്നു. ചായ കുടിയ്ക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയതായിരുന്നു ബിജു. എന്നാൽ ഏറെ നേരം കഴിഞ്ഞും തിരികെ എത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കൊലയുമായി ബന്ധപ്പെട്ട വിവരം പോലീസിന് ലഭിച്ചത്.
എറണാകുളത്ത് നിന്നും കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയിൽ നിന്നും ബിജുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരാണ് ബിജുവിനെ കൊന്ന് മൃതദേഹം വീടിന് സമീപത്തെ ഗൗഡിലെ മാൻഹോളിൽ തള്ളിയതായുള്ള വിവരം പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന നടത്തുകയായിരുന്നു.
ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി ഉണ്ടായതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ഇവിടെ നിന്നും പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളിൽ ചിലർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ബിജുവിന്റെ വസ്ത്രവും ചെരുപ്പും കണ്ടെത്തിയതോടെ വിവരങ്ങൾ ശരിയാണെന്ന് പോലീസ് ഉറപ്പിച്ചു.
ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യസംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു
Discussion about this post