തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കടബാധ്യതയ്ക്ക് കാരണം. കടക്കാർ പണം ആവശ്യപ്പെട്ട് എത്തുന്നതിന് മുൻപാണ് കൊലപാതകൾ നടത്തിയതെന്ന് അഫാൻ പോലീസിന് മൊഴി നൽകി. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പോലീസ് ചൂണ്ടിക്കാട്ടി. കൊലയിൽ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പോലീസ് തള്ളി
അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റബോധമില്ലാതെയാണ് അഫാൻ മറുപടി നൽകിയത്. എല്ലാം തകർത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിന്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്.കേസിലെ കുറ്റപത്രം പോലീസ് ഉടൻ സമർപ്പിക്കും.
ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക ഇടപാടുകളെന്ന് സ്ഥിരീകരിച്ചു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒടുവിൽ പണമില്ലാതായി. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടന്ന ദിവസം 50,000 കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാൻ നൽകിയ മൊഴി. തലേ ദിവസവും കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി.ഇതിൽ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോൾ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടിൽ കടം ചോദിക്കാൻ പോയത്.100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയിൽ കയറി ദോശ കഴിച്ചു. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി.
ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു.ഷെമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ഷെമി ആവർത്തിച്ചു. കട്ടിലിൽ നിന്ന് വീണാണ് പരിക്കേറ്റത് എന്നായിരുന്നു തുടക്കത്തിൽ ഷെമി പറഞ്ഞതാണ്.
Discussion about this post