പത്തനംതിട്ട :എസ്എസ്എല്‍സി അവസാന പരീക്ഷയെഴുതാന്‍ വിദ്യാർത്ഥി എത്തിയത്മദ്യലഹരിയില്‍. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ഇരുന്ന വിദ്യാർത്ഥിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയഅദ്ധ്യാപകന് സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ കുട്ടിയുടെ ബാഗിൽ മദ്യക്കുപ്പിയും പതിനായിരത്തോളംരൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് ഇതെന്നാണ് വിവരം. ക്ലാസിനു പുറത്തിറക്കിയ വിദ്യാർത്ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരംഅറിയിച്ചു. കുട്ടി പരീക്ഷ എഴുതിയിട്ടില്ല.
Discussion about this post