എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത്പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിലെ സസ്പെൻസ്അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ റിലീസിനു മുൻപ് പുറത്തുവിട്ടിരുന്നില്ല.
നീട്ടിവളർത്തിയ മുടിയും തീക്ഷ്ണമായ കണ്ണുകളും ചോരപുരണ്ട മുഖവുമായി നിൽക്കുന്ന പ്രണവ്മോഹൻലാലാണ് പോസ്റ്ററിലുള്ളത്. ‘സ്റ്റീഫനായി പ്രണവ് മോഹൻലാൽ’ എന്ന വാചകവും ‘എൽ2ഇ’ എന്ന ഹാഷ് ടാഗും മാത്രമാണ് ചിത്രത്തിനൊപ്പമുള്ളത്. 15 ആമത്തെ വയസിൽ ഫാദർനെടുമ്പള്ളിയുടെ അരികിൽ നിന്നും കാണാതായ സ്റ്റീഫൻ നെടുമ്പള്ളി, പിന്നീടുള്ള 26 വർഷങ്ങൾഎവിടെയായിരുന്നുവെന്നൊരു ചോദ്യം ലൂസിഫർ എന്ന ചിത്രത്തിൽ ഉയരുന്നുണ്ട്. അതിനുള്ളഉത്തരമായിട്ടായിരുന്നു എമ്പുരാനിൽ ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായസ്റ്റീഫന്റെ രൂപത്തിൽ പ്രണവ് മോഹൻലാൽ എത്തിയത്. ആർക്കുമറിയാത്ത സ്റ്റീഫന്റെഭൂതകാലത്തിലേക്കുള്ള വാതിൽ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രം ലൂസിഫർ ഫ്രാഞ്ചൈസിലെഅടുത്ത ചിത്രത്തിൽ നിർണായകമാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
Discussion about this post