പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നമുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടു പോകും.
അസ്മയുടെ മരണത്തില്‍ ദുരൂഹതകൾ ഏറെയാണ്. ഭർത്താവ് സിറാജുദ്ദീനും അസ്മയുംഅക്യുപംക്ചര്‍ ചികിത്സയില്‍ ബിരുദം നേടിയവരാണ്. അത്കൊണ്ട് തന്നെ അക്യുപംക്ചര്‍ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നോ മരണം എന്നതടക്കം പോലീസ്അന്വേഷിക്കുമെന്നാണ് വിവരം.
കാസര്‍കോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീന്‍ മലപ്പുറത്തുവാടകവീട്എടുത്തപ്പോൾപറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. ‘മടവൂര്‍ കാഫില’യെന്ന പേരില്‍ 63,500 പേര്‍സബ്‌സ്‌ക്രൈബ് ചെയ്ത യുട്യൂബ് ചാനല്‍ കൂടി സിറാജുദ്ദിനുണ്ട് .
അസ്മ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രമാണു പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍പറയുന്നു.അസ്മ ഗർഭിണി ആണോഎന്ന് കഴിഞ്ഞ ജനുവരി മാസം ആശാവർക്കർ അന്വേഷിച്ചിരുന്നുവെങ്കിലും അല്ലെന്ന് ആയിരുന്നു മറുപടി. ഈ അടുത്താണ് അയക്കാരോട് താൻ 8 മാസം ഗർഭിണി ആണെന്ന് അസ്മ പറഞ്ഞത്.
Discussion about this post