ചികിത്സയെന്ന വ്യാജേന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
2022 ൽ വിഷാദരോഗത്തിന് അടിമയായ യുവതി കുടംബാംഗങ്ങളുടെ നിർദ്ദേശം കാരണം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന ഇയാൾ,യുവതിയോട് ആരോ അവർക്ക് അറബിമന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു.അറബി മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു. എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയിൽ നിന്ന് 55,000 രൂപ കൈപ്പറ്റിയെന്നും അവർ നൽകിയ പരാതിയിലുണ്ട്.
അറബിമന്ത്രവാദം ഇല്ലാതാക്കാൻ കഴിവുള്ള ഉസ്താദ് ആണെന്ന് നടിച്ച് ഇയാൾ സമാനമായ രീതിയിൽ മറ്റ് പലരെയും വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.
Discussion about this post