ബക്രീദ് ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഇടതുപക്ഷത്തെ ന്യൂനപക്ഷങ്ങൾ കൈവിട്ടെന്നും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. നേരത്തെ തന്നെ മുസ്ലിം ലീഗ് ഈ ആരോപണം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കര പുരട്ടിയ വാക്കുകൾ പുറത്തു പറയുന്ന മുഖ്യമന്ത്രിയും പാർട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങൾ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും സലാം പറഞ്ഞു.
Discussion about this post