ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനതി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. പോലീസ് കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ താരം ചോദ്യം ചെയ്തു.
നടി പാർവതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. അതിജീവിതരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ പ്രധാനലക്ഷ്യം. പോലീസ് അന്വേഷണത്തിലെ സുരക്ഷയെക്കുറിച്ച് ശരിയായ ചോദ്യമാണ് അവർ ചോദിച്ചത്. റിമ കല്ലിങ്കലിനും പാർവതിക്കും എന്തിനാണ് അപ്രഖ്യാപിത വിലക്ക്? മറുവശത്ത് ദിലീപിന് കുടൂതൽ പ്രൊമോഷൻ ലഭിക്കുന്നു. ഇവിടേയും അവിടേയും വലിയ മാറ്റമൊന്നുമില്ല. കുറഞ്ഞപക്ഷം അവർക്കൊരു ഹേമ കമ്മിറ്റിയെങ്കിലുമുണ്ട്. ഇപ്പോൾ, സഹപ്രവർത്തകയ്ക്കുനേരെ ഭീതിതമായ എന്തോ ഒന്ന് സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും അവിടുത്തെ സ്ത്രീകൾ ദിലീപിനൊപ്പം തോളുരുമ്മുകയാണ്. നാണക്കേടാണതെന്ന് താരം പറയുന്നു.
മുൻപ് ഹേമകമ്മറ്റി വിഷയം വലിയ ചർച്ചയായ സമയത്ത്, ഡബ്ല്യുസിസി അംഗങ്ങൾ ശെരിക്കും എന്റെ ഹീറോകളാണ്. ഈ പോരാട്ടത്തിൽ മലയാളിസമൂഹം നൽകിയ പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും ചിന്മയി പറഞ്ഞിരുന്നു.
തമിഴ് സിനിമയയിലെ പല പ്രധാനികൾക്കെതിരെയും മി ടൂ ആരോപണവുമായി സധൈര്യം മുന്നോട്ടുവന്നയാളാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെയായിരുന്നു ചിന്മയി ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ നടൻ രാധാ രവിക്കുമെതിരെയും രംഗത്തെത്തിയിരുന്നു.
Discussion about this post