23 വർഷങ്ങൾക്ക് ഒരു ഇന്ത്യൻ താരം ഇംഗ്ലണ്ട് മണ്ണിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് അതുല്യ നേട്ടത്തിന്റെ ഉടമ ആയിരിക്കുന്നത്. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് ഗിൽ ചരിത്ര നേട്ടത്തിന്റെ ഭാഗമായത്. 311 പന്തില്‍ 21 ഫോറും രണ്ട് സിക്സും പറത്തിയാണ് ഗില്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഗിൽ ഇന്നലെ തുടങ്ങിയ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയിരുന്നു.
ഇംഗ്ലണ്ട് മണ്ണിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന റെക്കോഡ് സ്വന്തമാക്കിയ ഗിൽ സെനാ രാജ്യത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ നായകൻ എന്ന നേട്ടത്തിലേക്കും എത്തി. വിരാട് കോഹ്‌ലി 2016 ൽ ബംഗ്ലാദേശിനെതിര നേടിയ ഇരട്ട സെഞ്ചുറിക്ക് ശേഷം ഒരു ഇന്ത്യൻ താരം ആദ്യമായിട്ടാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്.
310-5 എന്ന സ്കോറിൽ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അർധസെഞ്ചുറി തികച്ച രവീന്ദ്ര ജഡേജയുടെയും മികവിൽ രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 419 റൺസെന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. ശേഷം സെഞ്ച്വറിയിലേക്ക് കടക്കുക ആയിരുന്ന 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് നഷ്ടമായത് ഒഴിച്ചാൽ ഇന്ത്യ തന്നെ ആയിരുന്നു ഇന്ന് ഡ്രൈവിംഗ് സീറ്റിൽ.
ഇപ്പോൾ 23 റൺ എടുത്ത വാഷിംഗ്‌ടൺ സുന്ദർ ആണ് ഗില്ലിന് പങ്കാളിയായി നിൽക്കുന്നത്.
Discussion about this post