ശുഭ്മാൻ ഗിൽ, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ മുതൽ അയാൾ അനുഭവിച്ച സമ്മർദ്ദം അത്രമാത്രം വലുതായിരുന്നു. നായകൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കാൻ ആദ്യമായി ഇറങ്ങുന്നത് ഇംഗ്ലണ്ട് പോലെ ഒരു വലിയ മണ്ണിൽ. സീനിയർ താരങ്ങളിൽ പ്രമുഖർ വിരമിച്ച സാഹചര്യത്തിൽ കിട്ടിയിരിക്കുന്നത് വലിയ ഉത്തരവാദിത്വം, അടുത്ത സൂപ്പർ സ്റ്റാർ എന്ന ലേബലും അത് നൽകുന്ന ഗുണവും ദോഷവും. എന്തായാലും ബാറ്റ് കൊണ്ട് മികവ് കാണിച്ചിട്ടും ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ പലരും അയാളെ ട്രോളാണ് തുടങ്ങി, ഈ ചെറുക്കനെ കൊണ്ടൊന്നും നടക്കില്ല എന്ന് പറയാൻ തുടങ്ങി. അങ്ങനെയൊക്കെ വിമർശനം വന്നിട്ടും അയാൾ മിണ്ടിയില്ല, തന്റെ കഴിവിൽ അയാൾക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നു എന്ന് പറയാം.
ആദ്യ ടെസ്റ്റിൽ മികവ് കാണിച്ചിട്ടും ടീം തോറ്റ സങ്കടത്തിൽ എല്ലാവരും ഗില്ലിനെ ട്രോളിയപ്പോൾ രണ്ടാം ടെസ്റ്റിൽ അയാൾ ശരിക്കും സംഹാരതാണ്ഡവമാടി എന്ന് പറയും. ആദ്യ ഇന്നങ്സിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സുകളിൽ ഒന്ന് കളിച്ച ഗിൽ നേടിയത് 269 റൺസ്. ശേഷം രണ്ടാം ഇന്നിങ്സിൽ ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ വീണ്ടും മികവ് കാണിച്ച ഗിൽ നേടിയത് 161 റൺസ്. ചുരുക്കി പറഞ്ഞാൽ രണ്ട് ഇന്നിങ്‌സിലുമായി അടിച്ചുകൂട്ടിയത് 430 റൺസ്. ഒരു പരമ്പര മുഴുവനും നോക്കിയാൽ ചില താരങ്ങൾ നേടുന്ന റൺസാണ് ചെറുക്കൻ ഒറ്റ കളി കൊണ്ട് തൂക്കിയതെന്ന് പറയാം.
എന്തായാലും ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലെത്തിച്ച ഗില്ലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസ താരം വിരാട് കോഹ്‌ലി. സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു- “നന്നായി കളിച്ചു സ്റ്റാർ ബോയ്. നീ ചരിത്രം തിരുത്തിയെഴുതുന്നു. ഇവിടെ നിന്ന് ഇനിയങ്ങോട്ട് മുകളിലേക്ക്. ഇതെല്ലാം നീ അർഹിക്കുന്നു,” കോഹ്‌ലി തന്റെ സ്റ്റോറിയായി എഴുതി.
എന്തായാലും സച്ചിന് ശേഷം കോഹ്‌ലി എന്ന ബ്രാൻഡ് ഉയർന്ന് വന്നത് പോലെ കോഹ്‌ലിക്ക് ശേഷം വലിയ ബ്രാഡ് ആയി ഗില്ലും വരുന്നു. അടുത്ത സ്റ്റാർ ബോയ് എന്ന കോഹ്‌ലിയുടെ വിശേഷണത്തിലുണ്ട് അയാൾ അത് അത്രമാത്രം ആസ്വദിക്കുന്നു എന്ന്.
Discussion about this post