മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി സ്റ്റമ്പിന് പിന്നിൽ നിന്ന് ‘ചിക്കു’ എന്ന് പേര് ആവർത്തിച്ച് ആക്രോശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ക്രിക്കറ്റിന്റെ കടുത്ത ആരാധകർക്ക്, ‘ചിക്കു’ എന്നത് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിളിപ്പേര് ആണെന്ന് നന്നായി അറിയാം. ധോണി കോഹ്‌ലിക്ക് നൽകിയ ഈ പേരിന് പിന്നിലെ കാരണം എന്താണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകും. ധോണി മാത്രമല്ല ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ ഭൂരിഭാഗം സഹതാരങ്ങളും താരത്തെ ചിക്കു എന്നാണ് വിളിക്കുന്നത്. എന്തായാലും ധോണിയാണ് ആ പേര് പ്രശസ്തമാക്കിയത് എങ്കിലും അങ്ങനെ ഒരു പേര് തന്നെ വിളിച്ച ആളെക്കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
സ്റ്റമ്പ് മൈക്കുകളിലൂടെ നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതുപോലെ, സ്റ്റമ്പിന് പിന്നിൽ നിന്ന് ധോണിയാണ് ഈ പേര് ജനപ്രിയമാക്കിയതെന്ന് അദ്ദേഹം പരാമർശിച്ചെങ്കിലും, മുൻ ഡൽഹി രഞ്ജി പരിശീലകനാണ് ഈ പേര് തനിക്ക് നൽകിയതെന്ന് കോഹ്‌ലി പറഞ്ഞു. അന്ന് കോഹ്‌ലിക്ക് വലിയ കവിളുകളും പുറത്തേക്ക് തള്ളിനിൽക്കുന്ന ചെവികളും ആയിരുന്നു ഉണ്ടായിരുന്നത്. വലിയ മുടി കൊഴിച്ചിലും അനുഭവപ്പെട്ടിരുന്നു, അതിനാൽ മുടി താരം ചെറുതായി മുറിച്ചു. പ്രശസ്ത കോമിക് പുസ്തകമായ ചമ്പകിലെ മുയലായ ‘ചിക്കു’വിന്റെ മുഖം പോലെയാണ് അദ്ദേഹത്തിന്റെ രഞ്ജി പരിശീലകന് കോഹ്‌ലിയെ കണ്ടാപ്പോൾ തോന്നിയത്. അതുകൊണ്ടാണ് ആ പേര് കൊടുത്തത്.
“എംഎസ് എന്റെ പേര് പ്രശസ്തമാക്കിയത് സ്റ്റമ്പുകൾക്ക് പിന്നിൽ നിന്നാണ്. എനിക്ക് ഈ പേര് ലഭിച്ചത് എന്റെ രഞ്ജി ട്രോഫി പരിശീലകനിൽ നിന്നാണ്. അപ്പോൾ, എനിക്ക് വലിയ കവിളുകൾ ഉണ്ടായിരുന്നു. പിന്നീട് എനിക്ക് വലിയ മുടി കൊഴിച്ചിൽ ഉണ്ടായതിനാൽ, ഞാൻ അത് ചുരുക്കി. ചമ്പക് എന്ന കോമിക് പുസ്തകം ഉണ്ടായിരുന്നു അപ്പോൾ. അതിലെ മുയലിന്റെ പേര് ചീക്കു എന്നാണ്. പരിശീലകന് തോന്നി എനിക്ക് ആ മുയലിന്റെ സാദൃശ്യം ഉണ്ടെന്ന്. അതിനാൽ അദ്ദേഹം എനിക്ക് ആ പേര് നൽകി,” അദ്ദേഹം പറഞ്ഞു.
എന്തായാലും ‘ചിക്കു’ എന്ന് ധോണി ആവർത്തിച്ച് ആവർത്തിച്ച് വിളിച്ച പേര് ഇപ്പോൾ ലോകം മുഴുവൻ പ്രശസ്തമാണ്.
Discussion about this post