ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ അൻഷുൽ കംബോജ് എന്ന താരം ടീമിൽ ഉണ്ടാകും എന്ന വാർത്ത വന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി കഴിഞ്ഞ രണ്ട് സീസണുകളിലായി കളത്തിൽ ഇറങ്ങിയ താരം എന്തായാലും ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിക്കും എന്ന വാർത്ത വന്നപ്പോൾ അതിനെ ആവേശത്തോടെയാണ് ആരാധകർ നോക്കി കണ്ടത്.
എന്തായാലും തനിക്ക് കിട്ടിയ അവസരത്തിൽ ആദ്യ രണ്ട് സ്പെല്ലുകളിൽ മികവ് കാണിക്കാൻ പറ്റാതെ പോയ താരം മൂന്നാം സ്പെല്ലിൽ ഒരു വിക്കറ്റ് നേടി വരവറിയിക്കുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിൽ അത്രയൊന്നും മതിപ്പ് ആരാധകർക്ക് വന്നില്ലെങ്കിലും ആദ്യ അവസരത്തിലെ ഈ പ്രകടനത്തിന് കൈയടിക്കുന്നവരും ഏറെയാണ്. എന്തായാലും കാംബോജിന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണി താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
“കാംബോജിന് സ്വിംഗ് ചെയ്യാൻ ഒന്നും പറ്റില്ല പക്ഷേ സീം മൂവ്മെന്റ് കിട്ടും. സ്പീഡ് ഗൺ സൂചിപ്പിക്കുന്നതിനേക്കാൾ ശക്തമായി പന്ത് നിങ്ങളെ അടിക്കും”
എന്തായാലും ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഡ്രൈവിംഗ് സീറ്റിൽ. രണ്ടാം ദിനം രണ്ടാം സെഷനിൽ ഇന്ത്യയെ 358 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ 225 – 2 എന്ന നിലയിൽ നിൽക്കുകയാണ്. ബാസ്ബോൾ ശൈലിയിൽ ഉള്ള മറുപാടിയാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് നൽകിയത്.
ഇന്ന് തുടക്കത്തിലെ ഇംഗ്ലീഷ് വിക്കറ്റുകൾ വീഴ്ത്താൻ പറ്റിയില്ലെങ്കിൽ ഇന്ത്യക്ക് ഈ മത്സരം തന്നെ മറക്കേണ്ടാതായി വരും.
Discussion about this post