ഇന്ത്യയ്‌ക്കെതിരായ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രാഹുൽ ദ്രാവിഡിനെയും ജാക്വസ് കാലിസിനെയും മറികടന്ന് ജോ റൂട്ട് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇനി റിക്കി പോണ്ടിങ്ങും സച്ചിൻ ടെണ്ടുൽക്കറും മാത്രമാണ് സച്ചിന് മുന്നിലുള്ളത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ബെൻ ഡക്കറ്റും സാക്ക് ക്രാളിയും മികച്ച തുടക്കം ഉറപ്പാക്കിയ ശേഷം, ജോ റൂട്ടും ഒല്ലി പോപ്പും ആ വേഗത മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇന്ത്യൻ ബോളർമാർക്ക് ആകട്ടെ ഇരുവരെയും കുറച്ച് സമയം പരീക്ഷിക്കാൻ ആയെന്ന് ഒഴിച്ചാൽ കാര്യമായ ഒന്നും ചെയ്യാനായില്ല. എന്തായലും ഈ യാത്രയിൽ കാലിസിന്റെയും ദ്രാവിഡിന്റെയും ടെസ്റ്റ് റൺസിന്റെ റെക്കോർഡ് റൂട്ട് ഒടുവിൽ മറികടന്നു, പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്
സച്ചിൻ ടെണ്ടുൽക്കർ – 329 ഇന്നിംഗ്‌സുകളിൽ നിന്ന് 15921 റൺസ്
റിക്കി പോണ്ടിംഗ് – 287 ഇന്നിംഗ്‌സുകളിൽ നിന്ന് 13378 റൺസ്
ജോ റൂട്ട് – 286 ഇന്നിംഗ്‌സുകളിൽ നിന്ന് 13294* റൺസ്
ജാക്വസ് കാലിസ് – 280 ഇന്നിംഗ്‌സുകളിൽ നിന്ന് 13289 റൺസ്
രാഹുൽ ദ്രാവിഡ് – 286 ഇന്നിംഗ്‌സുകളിൽ നിന്ന് 13288 റൺസ്
മുകളിൽ സൂചിപ്പിച്ചതുപോലെ, ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കർ 329 ഇന്നിംഗ്‌സുകളിൽ നിന്ന് 15921 റൺസ് നേടി പട്ടികയിൽ മുന്നിൽ നിൽക്കുന്നു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് 13378 ടെസ്റ്റ് റൺസുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 13294 റൺസ് ഇതിനകം നേടിയ റൂട്ടിന്, പരമ്പര അവസാനിക്കുമ്പോഴേക്കും പട്ടികയിൽ പോണ്ടിംഗിനെ മറികടക്കാൻ കഴിയും എന്ന് ഉറപ്പിക്കാം.
എന്തായാലും ആദ്യ ഇന്നിങ്സിൽ 358 റൺ നേടി ഇന്ത്യക്ക് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ട് മത്സരം ലഞ്ചിന് പിരിയുമ്പോൾ 332 – 2 എന്ന നിലയിലാണ്. പോപ്പ് 70 റൺ നേടിയപ്പോൾ റൂട്ട് 63 റൺസും നേടി.












Discussion about this post