ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാൽ, സെപ്റ്റംബറിൽ ദുബായിലും അബുദാബിയിലും ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി തയ്യാറെടുക്കാൻ അധികം സമയം ഇന്ത്യക്ക് മുന്നിൽ ഉണ്ടാകില്ല എന്ന് തന്നെ പറയാം. നിലവിലെ ചാമ്പ്യന്മാരായി കളിക്കാനിറങ്ങുന്ന ഇന്ത്യ ജൂനിയർ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഒരു സംഘത്തെ ആയിരിക്കും കളത്തിൽ ഇറക്കുക. അതിനാൽ, ആരൊക്കെ ടീമിൽ ഇടം നേടുമെന്നും ഏതൊക്കെ കോമ്പിനേഷനുകൾ ആകുമെന്നും ഊഹാപോഹങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഋഷഭ് പന്ത് ടീമിന്റെ ഭാഗമാകില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറയുകയാണ്. സഞ്ജു സാംസൺ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി കളിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
ഇത് കൂടാതെ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യത ഇല്ലെന്നും എന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിക്ക് ഇടമുണ്ടാകില്ലെന്ന് അദ്ദേഹം കരുതുന്നു. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. പാകിസ്ഥാൻ, ഒമാൻ, യുഎഇ എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രുപ്പ് മത്സരത്തിൽ കളിക്കുക.
2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലായിരുന്നു ബുംറയുടെ അവസാന ടി20 മത്സരം, നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാണ് ബുംറ. ഓവൽ ടെസ്റ്റിൽ നിന്ന് ബുംറ വിട്ടുനിന്നാൽ ടൂർണമെന്റിന് അദ്ദേഹം ലഭ്യമാകണമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എന്നിരുന്നാലും, ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവസാനമായി ടി20 മത്സരത്തിൽ കളിച്ച ടീമിനൊപ്പം ഇന്ത്യ മുന്നോട്ട് പോകുമെന്ന് മുൻ ക്രിക്കറ്റ് താരം പറഞ്ഞു.
പരിക്കുമൂലം ഏറെക്കാലം വിശ്രമത്തിലായിരുന്ന ഷമി ഈ വർഷം ആദ്യം തിരിച്ചെത്തി ചാമ്പ്യൻസ് ട്രോഫി ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ, അതിനുശേഷം ഇന്ത്യൻ ടീമിൽ താരത്തിന് അവസരം കിട്ടിയില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലും മോശം പ്രകടനമായിരുന്നു നടത്തിയത്. നിലവിലെ സാഹചര്യത്തിൽ സിറാജ്, ആകാശ് ദീപ് എന്നിവർ തന്നെ ആയിരിക്കും ഇന്ത്യൻ പേസ് ആക്രമണത്തെ നയിക്കുക.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഓൾ റൗണ്ടർ ആയി ഹാർദിക് പാണ്ഡ്യാ അക്‌സർ പട്ടേൽ എന്നിവർക്കും സ്ഥാനം ഉറപ്പിക്കാം.
https://twitter.com/i/status/1949787978634875255
Discussion about this post