എഡ്ജ്ബാസ്റ്റണിൽ നടന്ന ടെസ്റ്റ് മത്സരം ആരും അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. അന്ന് ഇന്ത്യൻ ബാറ്റിംഗ് സമയത്ത് ശുഭ്മാൻ ഗിൽ ഹീറോ ആയപ്പോൾ ഇന്ത്യൻ ബോളിങ് സമയത്ത് മുഹമ്മദ് സിറാജ് ആണ് ടീമിന്റെ ഹീറോയായത്. ഇന്ത്യ ഉയർത്തിയ കൂട്ടാൻ സ്കോർ ഇംഗ്ലണ്ട് പിന്തുടരുമ്പോൾ സിറാജ് 70 റൺസ് വഴങ്ങി ആറ് നിർണായക വിക്കറ്റുകൾ വീഴ്ത്തി, മത്സരത്തിൽ ഇന്ത്യ ലീഡ് വഴങ്ങില്ല എന്ന് ഉറപ്പാക്കിയത് സിറാജിന്റെ ബോളിങ് ആണ്.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംറ ഇല്ലാത്ത സാഹചര്യത്തിൽ സിറാജാണ് അറ്റാക്കിനെ നയിച്ചത്. ബുംറ ഇല്ലെങ്കിൽ ഇന്ത്യ തീരും എന്നും വിക്കറ്റുകൾ പോലും എടുക്കാൻ ആൾ ഇല്ലെന്നും പലരും പറഞ്ഞപ്പോൾ സിറാജ് അവർക്കുള്ള മറുപടി നൽകി. നല്ല ബാറ്റിംഗ് ട്രാക്കിൽ ഇംഗ്ലീഷ് ടീമിനെ 407 ൽ ഒതുക്കി, ഇന്ത്യയ്ക്ക് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സഹായിച്ചു. അതായിരുന്നു ആ ടെസ്റ്റിൽ ഇന്ത്യയെ വിജയിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന്.
ഹെഡിംഗ്ലിയിൽ ബുംറ ഭാഗമായ മത്സരത്തിൽ 41 ഓവറിൽ 173 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് മാത്രം ആണ് സിറാജിന് വീഴ്ത്താനായത്. എന്നിരുന്നാലും, രണ്ടാം മത്സരത്തിൽ ഇന്ത്യ ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ, ആറ് വിക്കറ്റ് നേട്ടവുമായി ഹൈദരാബാദ് പേസർ ടീമിന്റെ നായകനായി ഉയർന്നുവന്നു. ശേഷം ബുംറ തിരിച്ചെത്തിയ മൂന്നാം ടെസ്റ്റിൽ താരം രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റ് വീഴ്ത്തി എങ്കിലും അന്ന് അത് ഇന്നിങ്സിൽ നല്ല പ്രഹരം ഏറ്റുവാങ്ങിയിരുന്നു. നാലാം ടെസ്റ്റിലേക്ക് വന്നാൽ ശരിക്കും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ ചെണ്ട ആയിരുന്നു സിറാജ്, വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രം.
ഇപ്പോഴിതാ ഓവലിൽ നടക്കുന്ന ടെസ്റ്റിലേക്ക് വന്നാൽ അവിടെ ബുംറ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തെ നയിച്ച സിറാജ് ബോളിങ്ങിൽ നായകൻ താൻ ആണെന്ന് തെളിയിച്ചു. ഇന്ത്യ ഉയർത്തിയ 224 റൺ പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടക്കത്തിലേ അവരുടെ ബാസ്‌ബോൾ അടിക്ക് ശേഷം ഒതുക്കിയ സിറാജ് മൂന്ന് വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. തുടർ ഓവറുകൾ എറിഞ്ഞിട്ടും അതിന്റെ ക്ഷീണം ഒന്നും കാണിക്കാത്ത സിറാജ് തന്റെ ക്ലാസ് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ബുംറ ഉള്ളപ്പോഴും അദ്ദേഹം ഇല്ലാത്തപ്പോഴും രണ്ട് വ്യത്യസ്തമായ ശൈലിയിൽ ഉള്ള സിറാജിനെയാണ് കാണാൻ സാധിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു. ബുംറ ഉള്ളപ്പോൾ 47 ഇന്നിങ്സിൽ നിന്ന് 74 വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ ബോളിങ് ശരാശരി 35.00 ആകുമ്പോൾ ബുംറ ഇല്ലാതെ 28 ഇന്നിങ്സിൽ നിന്ന് 43 വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ ബോളിങ് ശരാശരി 25 . 74 ആണ്.
ഈ കളിക്കാർ ഒരുമിച്ച് കളിച്ച ടെസ്റ്റുകളിൽ, അവിശ്വസനീയമായ ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും 120 വിക്കറ്റുകൾ നേടിയ ബുംറ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാകുമ്പോൾ അദ്ദേഹം ഇല്ലാത്ത മത്സരത്തിൽ താനും മോശം അല്ല എന്ന് സിറാജ് തെളിയിക്കുന്നു.













Discussion about this post