ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടി. നടരാജൻ ചെന്നൈ സൂപ്പർ കിംഗ്സ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രെയിനിങ് ജേഴ്സി അണിഞ്ഞ് താരം പരിശീലനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വേഗതയും സ്കില്ലും സ്വിങ്ങും ഒകെ ഉള്ളതിനാൽ അടുത്ത പ്രതീക്ഷയായി നടരാജൻ ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, 2020/21 ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ വീരോചിതമായ പ്രകടനങ്ങൾ നടത്തിയിട്ടും, ആവർത്തിച്ചുള്ള പരിക്കുകൾ കാരണം അദ്ദേഹം പെട്ടെന്നുതന്നെ ടീമിൽ നിന്നും അപ്രത്യക്ഷനായി.
എന്തായാലും ഇപ്പോൾ ഓഫ് സീസണിൽ, ടി. നടരാജൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) അക്കാദമിയിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. എന്നിരുന്നാലും, നടരാജനെ സിഎസ്‌കെ ക്യാമ്പിൽ കണ്ടത് ഐപിഎൽ വിപണിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. പേസർ ഡൽഹി ക്യാപിറ്റൽസുമായി നിലവിൽകരാറിലേർപ്പെട്ടിട്ടുണ്ട്. 2025 ലെ മെഗാ ലേലത്തിൽ ഡിസി അദ്ദേഹത്തെ 10.75 കോടി രൂപയ്ക്ക് ആയിരുന്നു സ്വന്തമാക്കിയത്. പക്ഷേ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നു കിട്ടിയത്.
ഇപ്പോൾ, ഐപിഎൽ ട്രേഡ് വിൻഡോ തുറന്നതിനാൽ നടരാജനെ സ്വന്തമാക്കാൻ ചെന്നൈ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം ഉണരുകയാണ്. എന്നിരുന്നാലും, നടരാജനുവേണ്ടി ഡിസി ചെലവഴിച്ച പണം കണക്കിലെടുക്കുമ്പോൾ, ഒരു ട്രേഡ് പ്രൊപ്പോസൽ സിഎസ്‌കെക്ക് എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല എന്നും പറയാം.














Discussion about this post