ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസം നോവലിൽ നടക്കുകയാണ്. തലേന്നത്തെ സ്കോറായ 75 – 2 എന്ന നിലയിൽ നിന്ന് ഇന്ത്യ 189 – 4 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. നിലവിൽ ടീമിന് 166 റൺ ലീഡ് ഉണ്ട്. നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനെ വേഗം പുറത്താക്കി മത്സരം തുടങ്ങാം എന്ന് വിചാരിച്ച ഇംഗ്ലണ്ട് ഞെട്ടിയ കാര്യങ്ങളാണ് പിന്നെ നടന്നത്.
തുടക്കം മുതൽ നല്ല ടച്ചിൽ കാണപ്പെട്ട ജയ്‌സ്വാൾ- ദീപ് സഖ്യത്തെ പൂട്ടാനുള്ള പൂട്ടൊന്നും ഇംഗ്ലണ്ടിന്റെ പക്കൽ ഇല്ലാതെ പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ജയ്‌സ്വാളിനൊപ്പം ദീപ് കൂടി ആക്രമിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു. ഇതിൽ തന്നെ ആകാശ് ദീപ് കളിച്ച മികച്ച ഷോട്ടുകൾക്ക് കൈയടി നൽകാതെ ഇരിക്കാൻ പറ്റില്ല. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരത്തെ സഹതാരങ്ങളും എന്തിന് എതിർ ആരാധകർ പോലും കരഘോഷത്തോടെയാണ് അഭിനന്ദിച്ചത്. ഒടുവിൽ 12 ബൗണ്ടറി അടങ്ങിയ ഇന്നിങ്സിൽ 66 റൺ നേടിയാണ് താരം ഓവർട്ടൻ എറിഞ്ഞ പന്തിൽ മടങ്ങിയത്. അപ്പോഴേക്കും ടീം അയാളിൽ നിന്ന് പ്രതീക്ഷിച്ചതിന് മുകളിൽ അയാൾ നൽകിയിരുന്നു. ആകാശ് മടങ്ങിയ ശേഷം ക്രീസിൽ എത്തിയ ഗിൽ 11 റൺ എടുത്ത് പുറത്തായപ്പോൾ സെഞ്ചുറിയോട് അടുക്കുന്ന ജയ്‌സ്വാൾ 85 റൺ നേടിയിട്ടുണ്ട്.
എന്തായാലും ആകാശ് ദീപിന്റെ അർദ്ധ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ പുഞ്ചിരിക്കുന്ന ഗംഭീറിന്റെ ചിത്രങ്ങൾ പെട്ടെന്നുതന്നെ ചർച്ചയായി. ആളുകൾ ഏറ്റെടുത്ത ആ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇന്ത്യൻ ടി 20 നായകൻ സൂര്യകുമാർ യാദവ് ഇങ്ങനെ കുറിച്ചു- ” മികച്ച ഇന്നിങ്സ്, ആ പുഞ്ചിരി എല്ലാം പറയുന്നുണ്ട്” സ്റ്റോറിയിൽ പറഞ്ഞു.
എന്തായാലും ഗിൽ – ജയ്‌സ്വാൾ സഖ്യം മികവ് തുടർന്നാൽ ഇന്ത്യ ആഗ്രഹിക്കുന്ന ലെവലിലേക്ക് സ്കോർ കുതിക്കും എന്ന് ഉറപ്പാണ്.
Discussion about this post