ഇന്ത്യ- ഇംഗ്ലണ്ട് അവസാന ഏകദിനത്തിന്റെ മൂന്നാം ദിനം ഓവലിൽ പുരോഗമിക്കുമ്പോൾ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പരയിൽ മൂന്ന് ബാറ്റ്‌സ്മാന്മാർ 500 റൺ പിന്നിട്ടു എന്ന റെക്കോഡാണ് എന്ന റെക്കോഡാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.
മുമ്പ് ഒരേ പരമ്പരയിൽ രണ്ട് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ 500 മാർജിൻ പിന്നിട്ട കാഴ്ച കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഒന്ന് ആദ്യ കാഴ്ച്ചയാണ്. 754 റൺ നേടി ഗിൽ പരമ്പരയുടെ താരമായി നിൽക്കുമ്പോൾ 532 റൺസാണ് കെഎൽ രാഹുൽ നേടിയത്. ആ ലിസ്റ്റിലേക്കുള്ള മൂന്നാം എൻട്രി ആയി 516 റൺ നേടി രവീന്ദ്ര ജഡേജ കൂടി വന്നിരിക്കുകയാണ്. ഗിൽ പരമ്പരയിൽ ഉടനീളം സ്ഥിരതയോടെ സംഭാവന നൽകിയപ്പോൾ രാഹുൽ ഓപ്പണർ എന്ന നിലയിൽ ഉണ്ടാകുന്ന സമ്മർദ്ദമൊക്കെ ഒഴിവാക്കി മനോഹരമായി കളിക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു.
ജഡേജയെ സംബന്ധിച്ച് എന്തുകൊണ്ടാണ് താൻ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയി നിൽക്കുന്നത് എന്ന് കാണിച്ചുകൊണ്ടുള്ള ബാറ്റിംഗിലൂടെ ഇന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി ഇംഗ്ലണ്ട് മണ്ണിൽ ഒരു ആറാം നമ്പർ ഇന്ത്യൻ ബാറ്റ്‌സ്മാൻന്റെ ഏറ്റവും മികച്ച പ്രകടനം തുടർന്നു. ബോളിങ്ങിൽ ജഡേജ മാജിക്ക് അത്രയൊന്നും കാണാൻ ആയില്ലെങ്കിലും ബാറ്റിങ്ങിൽ ജഡേജയുടെ ഏറ്റവും മികച്ചത് ഈ പരമ്പരയിൽ കാണാനായി.
അതേസമയം മൂന്നാം ദിനം യശ്വസി ജയ്‌സ്വാളിന്റെ സെഞ്ച്വറി മികവിലും ആകാശ് ദീപ്, ജഡേജ, വാഷിംഗ്‌ടൺ സുന്ദർ തുടങ്ങിയവരുടെ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 374 റൺ ലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്.
Discussion about this post