എബി ഡിവില്ലേഴ്‌സ്, ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് ഇത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സച്ചിനാണോ കോഹ്‌ലി ആണോ ഏറ്റവും മികച്ച താരം എന്ന ചോദ്യമാണ് സൗത്താഫ്രിക്കായുടെ മുൻ താരത്തോട് ചോദിച്ചത്. ഇതിന് വളരെ കൗതുകം നിറഞ്ഞ രീതിയിലാണ് എബി ഉത്തരം നൽകിയത്.
എബി പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു :
“വ്യത്യസ്ത തലമുറകളെ താരതമ്യം ചെയ്യാൻ കഴിയില്ല – എനിക്ക് സച്ചിനോട് വളരെയധികം ബഹുമാനമുണ്ട്, അദ്ദേഹത്തിന്റെ കരിയർ വളരെ മികച്ചതായിരുന്നു. വിരാട് എന്റെ സുഹൃത്താണ്, അതിനാൽ തന്നെ ഇത്തരത്തിൽ ഉള്ള താരതമ്യം ബുദ്ധിമുട്ടാണ്. എല്ലാ ഫോർമാറ്റിലും നോക്കിയാൽ വിരാട് എല്ലാ ഫോർമാറ്റിലും മികച്ചവനാണെന്ന് ഞാൻ കരുതുന്നു. ടെസ്റ്റിൽ അത് സച്ചിൻ ആയിരുന്നു.”
അതേസമയം ഇന്നലെ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് സൗത്ത് ആഫ്രിക്ക കിരീടം സ്വന്തമാക്കി. സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനലിൽ പാകിസ്താൻ ചാംപ്യൻസിനെ ഒൻപത് വിക്കറ്റിനാണ് ഡിവില്യേഴ്‌സും സംഘവും തോല്പിച്ചത്.
ടൂർണമെന്റിൽ ഉടനീളം മാസ്മരിക പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കലാശപ്പോരാട്ടത്തിലും വെടിക്കെട്ട് തുടർന്നു. ഫൈനലിൽ 60 പന്തിൽ 120 റൺസുമായി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളും ഉൾപ്പടെയാണ് മിസ്റ്റർ 360യുടെ ഗംഭീര ഇന്നിങ്സ്.
Discussion about this post