ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പത്തൊമ്പതാം സീസണിലേക്ക് കടക്കുകയാണ്. ആവേശകരമായ പതിനെട്ടാം സീസണിന് ശേഷം ടീമുകൾ എല്ലാം തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിന് മുമ്പ് ടീമുകൾക്ക് സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിനായി ഐപിഎൽ ട്രേഡ് വിൻഡോ ഓപ്പണാക്കി കഴിഞ്ഞു.
പല സൂപ്പർതാരങ്ങളെയും ടീമുകൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതിൽ തന്നെ ചില താരങ്ങളുടെ പേര് ട്രേഡ് വിൻഡോയിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. അത്തരത്തിൽ സാധ്യത ഉള്ള നാല് താരങ്ങളെ നമുക്ക് നോക്കാം:
* തിലക് വർമ്മ ( മുംബൈ – ബാംഗ്ലൂർ) – മുംബൈ ഇന്ത്യൻസിന്റെ യുവതാരം തിലക് വർമ്മയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ആർസിബിയാണ് മുന്നിൽ. മുംബൈ ആവശ്യപ്പെടുന്ന തുക നൽകി താരത്തെ സ്വന്തമാക്കാനാകും ആർസിബി ശ്രമം. കഴിഞ്ഞ സീസണിലൊക്കെ ടീമിനായി മികവ് കാണിച്ച തിലകിനെ കിട്ടിയാൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ആർസിബിക്ക് അത് നേട്ടമാകും
* സഞ്ജു സാംസൺ ( രാജസ്ഥാൻ- ചെന്നൈ) – ട്രേഡ് വിൻഡോ തുറന്നത് മുതൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്ന കൈമാറ്റമാണ് സഞ്ജുവിന്റെ. താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സാണ് മുന്നിൽ ഉള്ളത്. അശ്വിൻ, ശിവം ദുബൈ തുടങ്ങിയ താരങ്ങളെ രാജസ്ഥാന് നൽകി പകരം സഞ്ജുവിനെ സ്വന്തമാക്കുന്ന തരത്തിലുള്ള ഡീൽ നടക്കാൻ സാധ്യതയുണ്ട്. ധോണിക്ക് പകരക്കാരൻ എന്ന നിലയിലാണ് ടീം സഞ്ജുവിനെ കാണുന്നത്.
* കെഎൽ രാഹുൽ ( ഡൽഹി – കൊൽക്കത്ത) – കഴിഞ്ഞ സീസണിൽ ഡൽഹി 27 കോടി രൂപ മുടക്കി ടീമിലെത്തിച്ച രാഹുലിനെ സ്വന്തമാക്കാൻ കൊൽക്കത്ത മുന്നിലുണ്ട്. രാഹുൽ ഡൽഹിയുടെ കഴിഞ്ഞ സീസണിലെ പല മത്സരങ്ങളിലും മികവ് കാണിച്ചിരുന്നു. രാഹുൽ വരുമ്പോൾ അവിടെ ഒരു ക്യാപ്റ്റൻസി ഓപ്ഷനെയും വിക്കറ്റ് കീപ്പറെയും ഓപ്ഷനെയും കൊൽക്കത്ത ലക്ഷ്യമിടുന്നു
* വെങ്കടേഷ് അയ്യർ ( കൊൽക്കത്ത- ബാംഗ്ലൂർ)– കഴിഞ്ഞ സീസണിൽ കൊൽക്കത്ത ഏറെ പ്രതീക്ഷയോടെ 23 . 75 കോടി രൂപക്ക് ടീമിൽ നിലനിർത്തിയ അയ്യർക്ക് മികവ് കാണിക്കാൻ സാധിച്ചിരുന്നില്ല. എന്തായാലും താരത്തിന്റെ കഴിവിൽ യാതൊരു സംശയവും ഇല്ലാത്ത ആർസിബി താരത്തിലൂടെ ഓൾ റൗണ്ടർ ഓപ്ഷൻ കാണുന്നു.













Discussion about this post