ആഴ്ചകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സഞ്ജു സാംസൺ 2026 ലെ ഐപിഎല്ലിൽ സീസണിലും രാജസ്ഥാൻ റോയൽസിനായി കളിക്കുന്നത് തുടരുമെന്ന് റിപ്പോർട്ടുകൾ. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ അടുത്ത പതിപ്പിൽ സഞ്ജുവിനെ ട്രേഡ് വിൻഡോയിൽ സ്വന്തമാക്കുമെന്ന് വാർത്തകൾ വന്നതാണ്. എന്നിരുന്നാലും, സഞ്ജുവിനെ മാത്രമല്ല ഒരു കളിക്കാരനെയും ഉപേക്ഷിക്കാൻ ആർആർ പദ്ധതിയിട്ടിട്ടില്ലെന്ന് ഇപ്പോൾ ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, സാംസണെയോ അവരുടെ മറ്റ് കളിക്കാരെയോ ഇപ്പോൾ ട്രേഡ് ചെയ്യേണ്ടെന്ന് ആർആർ തീരുമാനിച്ചതായി പുതിയ റിപ്പോർട്ട് അവകാശപ്പെട്ടു. സഞ്ജു ടീം സെറ്റപ്പിന്റെ അവിഭാജ്യ ഘടകമാണെന്നും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണെന്നും അയാളെ ഒഴിവാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 ലെ ഐപിഎൽ സമയത്ത് പരിക്കുകളോടെ സാംസൺ ബുദ്ധിമുട്ടുകയും പകരം റിയാൻ പരാഗ് ആർആർ ക്യാപ്റ്റനാകുകയും ചെയ്തതോടെയാണസാംസൺ ടീം വിടുമെന്ന ഊഹാപോഹങ്ങൾ ഉയർന്നുവന്നത്.
“സാംസണെയോ അവരുടെ മറ്റ് കളിക്കാരെയോ ട്രേഡ് ചെയ്യേണ്ടെന്ന് ആർആർ തീരുമാനിച്ചിട്ടുണ്ട്. സാംസൺ റോയൽസിന്റെ സെറ്റപ്പിന്റെ ഭാഗവും ടീമിന്റെ ക്യാപ്റ്റനുമാണ്,” റിപ്പോർട്ട് പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്‌സ് ധോണിക്ക് ബാക്കപ്പ് ആയി സഞ്ജുവിനെ പരിഗണിക്കുന്നു എന്നും സഞ്ജുവിലൂടെ ടീമിന് നായകൻ എന്ന ഓപ്ഷനും കീപ്പർ ഓപ്ഷനും കിട്ടുന്നതിനാൽ ആ ട്രേഡിന് സാധ്യതകൾ ഉണ്ടായിരുന്നു. സിഎസ്കെ ഉടമകൾ തന്നെ ഈ കാര്യം സ്ഥിതീകരിച്ചതുമാണ്.
ടൂർണമെന്റിന്റെ കഴിഞ്ഞ പതിപ്പിൽ സാംസൺ 9 മത്സരങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ഒരു അർദ്ധസെഞ്ച്വറി ഉൾപ്പെടെ 285 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, ശരാശരി 35.82 മാത്രമായിരുന്നു . സഞ്ജുവിന്റെ ഏജന്റ് പ്രശോഭ് സുദേവൻ, താരം സിഎസ്‌കെയിലേക്ക് മാറുമെന്ന് സൂചന നൽകുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്തതോടെ അദ്ദേഹം സിഎസ്‌കെയിലേക്ക് മാറുമെന്ന പ്രചാരണം ശക്തമായി.













Discussion about this post