അമ്മൂമ്മയുടെ കാമുകൻ ലഹരിക്കടിമയാക്കാൻ ശ്രമിച്ചെന്ന ഗുരുതരവെളിപ്പെടുത്തലുമായി 9ാംക്ലാസ് ദ്യാർത്ഥി. കഴുത്തിൽ കത്തിവച്ച് കഞ്ചാവും മദ്യവും നൽകിയെന്നും എതിർത്തപ്പോൾ മർദിച്ചെന്നും വിദ്യാർത്ഥി പറയുന്നു. കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളിൽ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താൻ തന്നെ ഉപയോഗിച്ചുവെന്നും കൗമാരക്കാരൻ പറഞ്ഞു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെയും അമ്മയുടെയും പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മൂമ്മയും തിരുവനന്തപുരം സ്വദേശിയായ കാമുകനും ഒളിവിലാണ്.
സുഹൃത്തെന്ന വ്യാജേന അമ്മൂമ്മ കാമുകനെ വീട്ടിൽ താമസിപ്പിച്ചു. ഇയാൾ ആദ്യം കഞ്ചാവ് കൊടുത്തപ്പോൾ കുട്ടി വാങ്ങിയില്ല. എന്നാൽ ക്രൂരമായി മർദിച്ചും കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തിയും ഇയാൾ കുട്ടിയ്ക്ക് കഞ്ചാവ് നൽകി. പിന്നീട് കുട്ടിയെ ലഹരിക്കടിമയാക്കി. ഹാഷിഷ് ഓയിൽ അടക്കം നൽകിയിട്ടുണ്ടെന്നാണ് പതിനാലുകാരൻ പറയുന്നത്. ഇടയ്ക്ക് അമ്മൂമ്മയുടെ കാമുകന്റെ സുഹൃത്തുക്കൾ വീട്ടിൽവരികയും ലഹരി ഉപയോഗിക്കുകയും ചെയ്യുമെന്നും കുട്ടി പറഞ്ഞു. ലഹരി കടത്താനും ഇയാൾ കുട്ടിയെ ഉപയോഗിച്ചു
ലഹരി ഉപയോഗിച്ചിരുന്ന സമയം മുഴുവൻ കടുത്ത ദേഷ്യത്തിലും വൈരാഗ്യത്തിലുമാണ് മകൻ പെരുമാറിയിരുന്നത്. സ്ത്രീകളടക്കം വീട്ടിലെത്തി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പതിനാലുകാരൻറെ അമ്മയും വെളിപ്പെടുത്തി. വിവരം പോലീസിൽ അറിയിച്ച് പരാതി നൽകിയതോടെ കൊല്ലുമെന്ന് അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തുകയാണെന്നും ഇവർ പറയുന്നു.













Discussion about this post