രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കുറച്ചു കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ കീപ്പർ ബാറ്റ്സ്മാൻ ആയ സഞ്ജു 2026 ലെ ഐപിഎല്ലിന് മുമ്പ് മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് സഞ്ജു മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതു മുതൽ സാംസൺ രാജസ്ഥാന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ, ഫ്രാഞ്ചൈസി 2022 ൽ ഫൈനലിലെത്തി, അവിടെ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടു. എന്നിരുന്നാലും, 2025 സീസണിലെ മോശം പ്രകടനത്തിന് ശേഷം, സാംസണും ഫ്രാഞ്ചൈസിയും വേർപിരിയാൻ സാധ്യതയുണ്ടെന്നും തന്നെ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്.
സാംസൺ അടുത്തിടെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിന്റെ കുട്ടി സ്റ്റോറീസ് വിത്ത് ആഷ് എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ട്, ആർആറിന്റെ ക്യാപ്റ്റനായി നിയമിതനായതിനുശേഷം തന്റെ ഗെയിംപ്ലേയും കാഴ്ചപ്പാടും എങ്ങനെ മാറിയെന്ന് സംസാരിച്ചു. “ക്യാപ്റ്റൻസി എന്റെ കാഴ്ചപ്പാട് തുറന്നിട്ടു, ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ക്രിക്കറ്റിൽ വിജയിക്കാൻ ഒരു വഴി മാത്രമല്ല ഉള്ളത്. എന്റെ സഹതാരങ്ങൾ വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ, അവയെ ചോദ്യം ചെയ്യുന്നതിനുപകരം അവയെ പിന്തുണയ്ക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു,” സാംസൺ പറഞ്ഞു.
വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മെയറിനെക്കുറിച്ചുള്ള ഒരു കഥ അദ്ദേഹം വെളിപ്പെടുത്തി, അദ്ദേഹം വൈകിയാണ് ഉണർന്നിരുന്നത്. പക്ഷേ തന്റെ പ്രകടനത്തിലൂടെ ആർആറിനായി മത്സരങ്ങൾ വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ഞാനൊക്കെ മത്സരദിവസം നേരത്തെ എഴുനേറ്റ് പരിശീലനത്തിനായി സമയം മാറ്റിവെക്കും. ഹെറ്റ്മെയർ മത്സരം രാത്രി 8 മണിക്കാണ് എങ്കിൽ വൈകുന്നേരം 5 മണിക്ക് ഉണരും, ടീം മീറ്റിംഗുകളിലും മറ്റും ഉറക്കത്തിലായിരിക്കും. എന്നാൽ അവൻ ടീമിന് വേണ്ടി ഏറ്റവും പ്രധാനപ്പെട്ട റൺസ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും.” സാംസൺ പറഞ്ഞു.
ജീവിതത്തിൽ ഏത് തീരുമാനമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, സാംസണിന്റെ അതിശയിപ്പിക്കുന്ന ഉത്തരം ചിരിക്ക് കാരണമായി.. “ആഷ് ഭായ് (അശ്വിൻ) കഴിഞ്ഞ സീസണിൽ നിലനിർത്താതെ പോയത്” സാംസൺ തന്റെ ജീവിതത്തിൽ നിന്ന് മാറ്റാൻ ആഗ്രഹിക്കുന്ന ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി.
2022 നും 2024 നും ഇടയിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച അശ്വിനെ ഫ്രാഞ്ചൈസി നിലനിർത്തിയില്ല. പകരം ചെന്നൈ സൂപ്പർ കിങ്‌സാണ് ലേലത്തിൽ താരത്തെ തിരഞ്ഞെടുത്തത്.
Discussion about this post