മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ക്രിക്കറ്റിലെ ഹോട്ട് ടോപ്പിക്ക് ആണ്. സഞ്ജുവിന്റെ ഐപിഎൽ ടീം മാറ്റം, താരത്തിന് ഏഷ്യ കപ്പിൽ ഇടം കിട്ടുമോ, അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവി ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ടി 20 യിൽ ഈ കാലഘട്ടത്തിലെ ഏറ്റവും സ്റ്റൈലിഷായ താരത്തിനെക്കുറിച്ച് ഇത്തരം ചർച്ചകൾ നടന്നില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു. എന്തായാലും പ്രിയ സഹതാരങ്ങളിൽ ഒരാളായ അശ്വിനുമൊത്തുള്ള സഞ്ജുവിന്റെ പുതിയ പോഡ്‌കാസ്റ്റ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
അതിലെ പല ക്ലിപ്പുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്റെ ഏറ്റവും വലിയ സ്വപ്നം, ഐപിഎൽ ടീം മാറ്റം തുടങ്ങിയ വിഷയങ്ങളിൽ എല്ലാം അദ്ദേഹം മനസ് തുറക്കുന്നുണ്ട്. അതിനിടയിൽ സഞ്ജുവിന്റെ ജീവിതം ഒരു സിനിമയായാൽ ആര് സിനിമയിലെ നായകനാകണം, ആര് മ്യൂസിക് ചെയ്യണം എന്ന് ഉൾപ്പടെ ഉള്ള ചോദ്യങ്ങൾ സഞ്ജുവിനോട് അശ്വിൻ ചോദിച്ചത്. ചോദ്യത്തോട് ചേർത്തുവെച്ച് അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു.
” ഞാൻ മോഹൻലാൽ ഫാനാണ്. പക്ഷെ അദ്ദേഹത്തിന്റെ ബോളിങ് ഞാൻ കണ്ടിട്ടുണ്ട് ( സിസിഎൽ സമയത്തെ ). അതുകൊണ്ട് അദ്ദേഹം വേണ്ട” ഇതാണ് അശ്വിൻ പറഞ്ഞത് .
സഞ്ജു കൊടുത്ത ഉത്തരം ഇങ്ങനെയാണ് :
” ഞാൻ ബോളിങ് ചെയ്യാറില്ലല്ലോ, അതുകൊണ്ട് ആ കാര്യത്തിൽ പ്രശ്നമില്ല. എന്നാൽ ഇപ്പോൾ എന്റെ കഥ ഒരു സിനിമയാൽ നായകനാകാൻ ആരുടേയും പേര് മനസ്സിൽ വരുന്നില്ല. മ്യൂസിക് സുഷിൻ ശ്യാം ചെയ്താൽ നന്നായിരിക്കും. ആവേശത്തിലൊക്കെ അയാളുടേത് മികച്ച വർക്ക് ആയിരുന്നു.”
അതേസമയം ഇതേ വിഡിയോയിൽ തന്നെ കൂലി സിനിമയുടെ ഫസ്റ്റ് ഷോക്ക് താൻ കാത്തിരിക്കുന്നു എന്നും സഞ്ജു പറഞ്ഞു. വലിയ രജനികാന്ത് ഫാനായ സഞ്ജു അദ്ദേഹത്തോടുള്ള ഇഷ്ടം പല വേദികളിൽ വ്യക്തമാക്കിയിട്ടുണ്ട്.
View this post on Instagram
Discussion about this post