മലപ്പുറത്ത് ഒമ്പത് വയസുകാരിക്കെതിരെ മദ്ധ്യവയസ്‌കന്റെ ലൈംഗികാതിക്രമം. കൊണ്ടോട്ടിയിലാണ് സംഭവം. പ്രതി,ഐക്കരപ്പടി പൂച്ചാൽ സ്വദേശി മമ്മദ് എന്ന 65 കാരൻ അറസ്റ്റിലായി. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു
പെൺകുട്ടിക്ക് മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവം പുറത്ത് പറയരുതെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിനിടെ പരിക്കേറ്റ കുട്ടി വിവരങ്ങൾ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. ചെറുകാവ് പഞ്ചായത്ത് അംഗവും പ്രാദേശിക ലീഗ് പ്രവർത്തകരും ഒത്തുതീർപ്പിന് ശ്രമിച്ചതായും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം പറയുന്നു.
Discussion about this post