ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണിന് വേണ്ടി രാജസ്ഥാൻ റോയൽസുമായി ഒരു ട്രേഡിൽ അങ്ക്രിഷ് രഘുവംശിയെയോ രമൺദീപ് സിംഗിനെയോ കൈമാറാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തയ്യാറാണ് എന്ന് റിപ്പോർട്ടുകൾ. ആനന്ദബസാർ പത്രികയുടെ റിപ്പോർട്ട് അനുസരിച്ച്, യാഥാർത്ഥ്യമായാൽ കെകെആർ ഇതിൽ ഒരു താരത്തെ രാജസ്ഥാന് സഞ്ജുവിന് പകരം കൈമാറും. സാംസൺ ആർആർ വിടുന്നത് സംബന്ധിച്ചുള്ള വാർത്തകൾ വരുമ്പോൾ അദ്ദേഹവുമായി ബന്ധപ്പെട്ട് കൂടുതലായി കേട്ട പേര് ചെന്നൈ സൂപ്പർ കിങ്സിന്റെ ആയിരുന്നു . ഐപിഎൽ നിയമങ്ങൾ അനുസരിച്ച്, വ്യാപാര നീക്കങ്ങൾ രണ്ട് തരത്തിൽ സംഭവിക്കാം – പൂർണ്ണമായും തുക കൊടുത്തുള്ള കൈമാറ്റം അല്ലെങ്കിൽ ഒരു താരത്തെ പകരമായി കൈമാറി മിച്ചമുള്ള തുക നൽകുന്ന രീതി.
സാംസണിന്റെ മൂല്യം 18 കോടി രൂപയും രഘുവംശിയുടെയും രമൺദീപിന്റെയും മൂല്യം യഥാക്രമം 3 കോടി രൂപയും 4 കോടി രൂപയുമാണ്. തൽഫലമായി, കെകെആർ അവരിൽ ഒരാളെ ട്രേഡിൽ ഉൾപ്പെടുത്തിയാൽ, അവർ ആർആറിന് ബാക്കി തുക നൽകേണ്ടിവരും.
സഞ്ജുവിനായി മത്സരിക്കുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പർ കിംഗ്സാണ്. സാംസണിനായി ട്രേഡ് ഡീലിൽ റുതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ അല്ലെങ്കിൽ രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാളെയാണ് പകരമായി രാജസ്ഥാൻ ആവശ്യപ്പെടുന്നത്. എന്നിരുന്നാലും, ഈ കളിക്കാരിൽ ആരെയും വിട്ടുനൽകാൻ സിഎസ്‌കെ തയ്യാറല്ല. അങ്ങനെ വന്നാൽ കൊൽക്കത്തയുടെ ഡിമാൻഡ് രാജസ്ഥാൻ അംഹീകരിക്കാൻ സാധ്യത കൂടും.
അതേസമയം മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ക്രിക്കറ്റിലെ ഹോട്ട് ടോപ്പിക്ക് ആണ് എന്ന് പറയാം. സഞ്ജുവിന്റെ ഐപിഎൽ ടീം മാറ്റം, താരത്തിന് ഏഷ്യ കപ്പിൽ ഇടം കിട്ടുമോ, അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവി ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ടി 20 യിൽ ഈ കാലഘട്ടത്തിലെ ഏറ്റവും സ്റ്റൈലിഷായ താരത്തിനെക്കുറിച്ച് ഇത്തരം ചർച്ചകൾ നടന്നില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു. എന്തായാലും പ്രിയ സഹതാരങ്ങളിൽ ഒരാളായ അശ്വിനുമൊത്തുള്ള സഞ്ജുവിന്റെ പുതിയ പോഡ്‌കാസ്റ്റ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിൽ സഞ്ജു തന്റെ ഏറ്റവും വലിയ സ്വപ്നം എന്താണെന്ന് പറഞ്ഞിരിക്കുകയാണ്.
“എന്റെ ഏറ്റവും വലിയ ആഗ്രഹം 6 പന്തിൽ 6 സിക്സ് അടിക്കുക എന്നതാണ്”
സഞ്ജുവിനെ സംബന്ധിച്ച് തന്റെ ഏറ്റവും മികച്ച ദിവസത്തിൽ അത് പോലെ ഒന്ന് സാധിക്കും എന്നതാണ് ആരാധകരും പറയുന്നത്. തന്റെ ഏറ്റവും മികച്ച ഫോമിൽ ആണെങ്കിൽ രോഹിത് കളിക്കുന്ന പോലെ വളരെ ഫ്രീ ആയി കളിക്കുന്ന സഞ്ജുവിനെനമ്മൾ പലതവണ. രോഹിത്തിന്റെ വിരാമിക്കലിന് ശേഷം എന്തുകൊണ്ടും അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ ഓപ്ഷനാണ് സഞ്ജു എന്ന് പറയാം.
ഗംഭീറിനെക്കുറിച്ചും സഞ്ജു ഇതേ ഈ വിഡിയോയിൽ അഭിപ്രായം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഗൗതം ഗംഭീർ ഒരിക്കൽ എന്റെ അടുത്ത് വന്ന് എന്താണ് എനിക്ക് സംഭവിച്ചതെന്ന് ചോദിച്ചു. എന്റെ തുടക്കം വലിയ സ്കോറാക്കി മാറ്റാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു, ‘നീ 21 തവണ പൂജ്യനായി മടങ്ങിയാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല’. എനിക്ക് ശരിക്കും സുരക്ഷിതത്വം തോന്നി, അതിനുശേഷം റൺസ് നേടാൻ ആ വാക്കുകൾ എന്നെ സഹായിച്ചു”.
അതേസമയം നിലവിൽ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് സഞ്ജു നിൽക്കുന്നത്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി താരം മാറും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post