1996-ൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന സമയം. അന്ന് ഇന്ത്യൻ ടീമിലെ അംഗമായി എത്തിയ ദോഡ ഗണേഷ് ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിൽ വെല്ലുവിളികൾ നേരിട്ടിരുന്നു. പര്യടനത്തിനിടെ സാക്ഷാൽ സച്ചിൻ ആയിരുന്നു ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ബുദ്ധിമുട്ടുകൾ നേരിട്ട താരത്തെ സഹായിച്ചിരുന്നത്.
” ഫ്രണ്ട് ഫൂട്ടിൽ നിന്ന് മാറി ബാറ്റ് ചെയ്യരുത്” ആ സമയത്ത് സച്ചിൻ താരത്തിന് നൽകിയ ഉപദേശമായിരുന്നു ഇത്. ദോഡ എപ്പോഴും സച്ചിനെ താരം” സർ” എന്നാണ് ദോഡ വിളിച്ചിരുന്നത്. തന്നെ അങ്ങനെ ഒന്ന് വിളിക്കരുത് എന്ന് സച്ചിൻ പറഞ്ഞിട്ട് പോലും വിളിച്ച് ശീലിച്ചത് ഒന്നും മാറ്റാൻ പാവം ദോഡ തയാറായിരുന്നില്ല .
സൗത്താഫ്രിക്കൻ ഇതിഹാസ ബോളർ അലൻ ഡൊണാൾഡിനെ നേരിടുന്നതിനെക്കുറിച്ച് സച്ചിൻ ഗണേഷിന് ഉപദേശം നൽകി. അദ്ദേഹം പറഞ്ഞു, “ദോഡ, ആദ്യത്തെ നാല് പന്തുകൾ ഔട്ട്‌സ്വിംഗറുകളായിരിക്കും. പിന്നെ, അടുത്ത രണ്ട് പന്തുകൾ – ഒരു ബൗൺസറും ഒരു ലെങ്ത് ബോളും ആയിരിക്കും” എന്തായാലും സച്ചിൻ നൽകിയ ഉപദേശം പോലെയാണ് ഗണേഷ് കളിച്ചത്. തന്റെ തന്ത്രങ്ങൾ ഒന്നും നടക്കാതെ പോകുന്നതിൽ കലിപ്പിലായ അലൻ ഡൊണാൾഡ് ആകട്ടെ ” നിന്റെ വിക്കറ്റ് ഞാൻ ഉടനെ എടുക്കും” ” നീ ഇനി പിടിച്ചു നിൽക്കില്ല” എന്നൊക്കെ പറഞ്ഞ് ഗണേഷിനെ സ്ലെഡ്ജ് ചെയ്തു.
ഓവർ കഴിഞ്ഞപ്പോൾ, സച്ചിനും സഹതാരങ്ങളും ഒത്തുകൂടി. സച്ചിൻ ഡൊണാൾഡിനെ സമീപിച്ച് പറഞ്ഞു, “ദയവായി നിങ്ങൾക്ക് അദ്ദേഹത്തോട് എന്താണ് പറയാനുള്ളത് എന്ന് പറയൂ, സാധ്യമെങ്കിൽ ഞാൻ അത് അവനെ പറഞ്ഞ് മനസിലാക്കാം. അദ്ദേഹത്തിന് മനസ്സിലാകുമെന്ന് എനിക്ക് ഉറപ്പില്ല. കാരണം അവന് നിങ്ങൾ പറയുന്ന ഇംഗ്ലീഷ് അറിയില്ല.”
എനിക്ക് ഇത് എന്തിന്റെ ആവശ്യമായിരുന്നു എന്നാകും അലൻ ഡൊണാൾഡ് ചിന്തിച്ചിരിക്കുക.
Discussion about this post