വിരാട് കോഹ്‌ലിയും എംഎസ് ധോണിയും തമ്മിലുള്ള സൗഹൃദം ഏവർക്കും അറിവുള്ള കാര്യമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായി നിന്നിട്ട് കൂടി ഇരുവരും കൊടുത്തിരുന്ന ബഹുമാനം വലുതായിരുന്നു. താൻ കണ്ടിട്ടുള്ള മികച്ച താരങ്ങളിൽ ഒരാൾ കോഹ്‌ലിയാണ് എന്ന് ധോണി സമ്മതിക്കുമ്പോൾ ധോണിയാണ് ഏറ്റവും മികച്ച നായകൻ എന്നായിരുന്നു കോഹ്‌ലിയുടെ വാദം.
എന്തായാലും ധോണിയുടെ കീഴിൽ കളിച്ചിരുന്ന കാലത്ത് കോഹ്‌ലിയും കോഹ്‌ലിയുടെ കീഴിൽ കളിച്ചിരുന്ന കാലത്ത് ഒരു ഈഗോ പ്രശ്നങ്ങളും ഇല്ലാതെ ടീമിന് പ്രാധാന്യം നൽകി കളിച്ചു. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ഫീൽഡിൽ കോഹ്‌ലി കാണിച്ച ആത്മവിശ്വാസത്തിന് ധോണി നൽകിയ തഗ് മറുപടി വൈറലാണ്.
ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിൽ, അപ്രതീക്ഷിതമായി കോഹ്‌ലിയെ ബൗൾ ചെയ്യാൻ ധോണി കൊണ്ടുവന്നു. പ്രതീക്ഷകൾക്ക് വിരുദ്ധമായി, കെവിൻ പീറ്റേഴ്‌സണെ വൈഡ് യോർക്കറിലൂടെ പൂജ്യം പന്തിൽ കോഹ്‌ലി പുറത്താക്കി. ഈ അപ്രതീക്ഷിത വിക്കറ്റ് ശേഷം കോഹ്‌ലിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി വ്യക്തമായി. കാരണം തുടർന്നുള്ള പന്തുകളിൽ വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കാൻ അദ്ദേഹം തുടങ്ങി, അതിൽ വൈഡ് ബോളുകളും ബൈകളും ഉൾപ്പെടുന്നു.
ഈ ഘട്ടത്തിൽ, തന്റെ ഗ്രൗണ്ട് സമീപനത്തിന് പേരുകേട്ട ധോണി, സ്റ്റമ്പിന് പിന്നിൽ നിന്ന് കോഹ്‌ലിയെ ഉപദേശിച്ചത് ഇങ്ങനെയാണ്: “പറയുന്നതുപോലെ ചെയ്യുക, ഒരു ബൗളറാകാൻ ശ്രമിക്കരുത്.’ എത്ര വലിയ താരം ആണെങ്കിലും തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാനുള്ള ധോണിയുടെ തന്റേടം നമുക്ക് ഇതിൽ കാണാൻ സാധിക്കും.












Discussion about this post