ഇന്നലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ് തന്റെ ഭർത്താവിനെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്. സാംസൺ കൈയിൽ മെഡിക്കൽ സ്ട്രിപ്പുമായി ആശുപത്രിയിൽ കിടക്കുന്ന ചിത്രമാണ് പുറത്ത് അവർ പങ്കുവെച്ചത്. ഇന്നലെ നടന്ന കേരള ക്രിക്കറ്റ് ലീഗ് 2025 ലെ രണ്ടാമത്തെ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് (കെബിടി) വേണ്ടി സാംസൺ കളത്തിലിറങ്ങുകയും ചെയ്തിരുന്നു.
മത്സരത്തിൽ ടോസ് നേടിയ കൊച്ചി, ടൈഗേഴ്‌സ് അദാനി ട്രിവാൻഡ്രം റോയൽസിനെ (എആർടി) ബാറ്റിംഗിനയച്ചു. റോയൽസ് ആകട്ടെ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. 20 ഓവറിൽ 97 റൺസിന് അവർ ഓൾഔട്ടായി. മറുപടിയായി, ബ്ലൂ ടൈഗേഴ്‌സ് 49 പന്തുകൾ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് ലക്ഷ്യം പിന്തുടർന്നു. സഞ്ജുവിന്റെ സഹോദരൻ സാലി വിശ്വനാഥ് 30 പന്തിൽ അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു.
മത്സരശേഷം ആണ് സഞ്ജുവിന്റെ ഭാര്യ സ്റ്റോറി പങ്കിട്ടത്. മത്സരദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയായപ്പോൾ സഞ്ജു ആശുപത്രിയിൽ ആയിരുന്നു എന്നും ശേഷം രാത്രി 8 മണിക്ക് കളത്തിൽ ഇറങ്ങുക ആയിരുന്നു എന്നുമാണ് അവരുടെ സ്റ്റോറിൽ നിന്ന് മനസിലാകുന്ന കാര്യം. ” മൈ ബോയ്” എന്ന് എഴുതി പങ്കിട്ട സ്റ്റോറി എന്തായാലും ഇപ്പോൾ ചർച്ചയാകുന്നു.
സാധാരണ ടി 20 മത്സരങ്ങയിലോക്കെ ഓപ്പണറായി കളത്തിൽ ഇറങ്ങുന്ന സാംസൺ ഏഷ്യാ കപ്പ് മുന്നിൽ കണ്ട് സഞ്ജു അഞ്ചാം നമ്പറിലേക്ക് സ്ഥാനം മാറുന്ന കാഴ്ച്ചയും കാണാൻ പറ്റിയിരുന്നു.
Discussion about this post