മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിയും വൈറ്റ്-ബോൾ സ്പെഷ്യലിസ്റ്റ് ആദിൽ റാഷിദും അടുത്തിടെ പുതിയ ഫാബ് ഫോർ പട്ടികയിൽ ഉള്ള താരങ്ങളുടെ തിരാഞ്ഞെടുപ്പ് നടത്തി. മുൻ താരങ്ങൾ നടത്തിയ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മുൻ ന്യൂസിലൻഡ് ബാറ്റ്‌സ്മാൻ മാർട്ടിൻ ക്രോ 2014 ൽ വിരാട് കോഹ്‌ലി, സ്റ്റീവൻ സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരുടെ മികവിനെ പ്രശംസിച്ചുകൊണ്ട് ഫാബ് ഫോർ’ എന്ന ആശയം പറയുകയും അത് പിന്നെ പ്രശസ്തം ആകുകയും ആയിരുന്നു. ഒരുപാട് വര്ഷങ്ങളായി ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ ആധിപത്യം പുലർത്തിയ ഈ താരങ്ങൾ എല്ലാം അവരുടെ കരിയറിന്റെ അവസാന ഭാഗത്താണ്.
അലിയും റാഷിദും അടുത്തിടെ ഒരു ചർച്ചയിൽ ഭാവിയിൽ ഫാബ് 4 പട്ടികയിൽ ഇരിക്കാൻ പോകുന്ന താരങ്ങളുടെ പേര് തിരഞ്ഞെടുക്കുക ആയിരുന്നു. അടുത്ത ഫാബ് ഫോറിലെ മൂന്ന് താരങ്ങളായി ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), ശുഭ്മാൻ ഗിൽ (ഇന്ത്യ), യശസ്വി ജയ്‌സ്വാൾ (ഇന്ത്യ) എന്നിവരെ ഇരുവരും ഒരു എതിരഭിപ്രായവും കൂടാതെ തിരഞ്ഞെടുത്തു.
സമീപകാലത്ത് ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളായ ഗില്ലും ജയ്‌സ്വാളും ടീമിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യങ്ങളാണ്. ഭാവിയിൽ കോഹ്‌ലി- രോഹിത് വഹിച്ചിരുന്ന റോൾ ആണ് ഇവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
റാഷിദ് തന്റെ നാലാം തിരഞ്ഞെടുപ്പായി ഇംഗ്ലണ്ടിന്റെ യുവതാരം ജേക്കബ് ബെഥേലിനെ തിരഞ്ഞെടുത്തപ്പോൾ റാഷിദ് നാലാം തിരഞ്ഞെടുപ്പായി കിവീസിന്റെ രചിൻ രവീന്ദ്രയുടെ പേരാണ് പറഞ്ഞത്.
Discussion about this post