ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ ഗ്ലെൻ മഗ്രാത്തിനും അന്തരിച്ച സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിനുമൊപ്പമുള്ള തന്റെ കളിക്കളത്തിലെ പോരാട്ടങ്ങളെക്കുറിച്ച് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞിരിക്കുകയാണ്. അതോടൊപ്പം, തന്റെ കരിയറിൽ നിരവധി വിവാദപരമായ തീരുമാനങ്ങൾ എടുത്ത മുൻ അന്താരാഷ്ട്ര അമ്പയർ സ്റ്റീവ് ബക്ക്‌നറിനെക്കുറിച്ച് ഒരു ലഘുവായ പരാമർശവും അദ്ദേഹം പങ്കുവച്ചു. റെഡ്ഡിറ്റിലെ ‘ആസ്‌ക് മി എനിതിംഗ്’ സെഷനിൽ, സച്ചിൻ മനസ് തുറക്കുക ആയിരുന്നു.
ഒരു ബൗളറുടെ താളം തെറ്റിക്കാനോ പ്രതികരണം പരീക്ഷിക്കാനോ വേണ്ടി മനഃപൂർവ്വം റിസ്ക്ക് ഷോട്ട് കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ സച്ചിൻ ഇങ്ങനെപറഞ്ഞു, “അതെ, പല അവസരങ്ങളിലും ഞാൻ ബൗളറുടെ താളം തെറ്റിക്കാൻ അപകടകരമായ ഷോട്ടുകൾ കളിച്ചിട്ടുണ്ട്. 2000-ൽ നെയ്‌റോബിയിൽ മക്ഗ്രാത്തിനെതിരെ കളിച്ച ഷോട്ടുകളാണ് എന്റെ മനസ്സിൽ വരുന്നത്.”
2000-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്വാർട്ടർ ഫൈനലിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. അന്ന് ബുദ്ധിമുട്ടിയ മക്ഗ്രാത്ത്, സൗരവ് ഗാംഗുലിയുടെയും സച്ചിന്റെയും ഓപ്പണിംഗ് ജോഡിയെ കീഴടക്കാൻ ശ്രമിച്ചു. മറുപടിയായി, സച്ചിൻ ആക്രമണാത്മകമായി കളിച്ചു, 37 പന്തിൽ നിന്ന് 38 റൺസ് നേടിയപ്പോൾ അതിൽ മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെട്ടു. ഗാംഗുലിയുമായുള്ള അദ്ദേഹത്തിന്റെ 66 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നിർണായകമായി. ശേഷം ഇന്ത്യയെ 265/9 എന്ന സ്കോറിലേക്ക് നയിച്ചു. ഒമ്പത് ഓവറിൽ 61 റൺസ് വഴങ്ങി മക്ഗ്രാത്ത് വിക്കറ്റ് ഒന്നും നേടാതെ ആ മത്സരത്തിൽ ഫിനിഷ് ചെയ്തു. പിന്നാലെ ഓസ്ട്രേലിയ 245 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയും സെമിയിൽ എത്തുകയും ചെയ്തു.
ക്രിക്കറ്റിലെ ഏറ്റവും ചർച്ചാവിഷയമായ പോരാട്ടങ്ങളിൽ ഒന്നായ വോണുമായുള്ള തന്റെ കഠിനമായ പോരാട്ടങ്ങളെക്കുറിച്ചും സച്ചിൻ ഓർമ്മിച്ചു. ഇതിഹാസ ലെഗ് സ്പിന്നറിനെതിരെ സ്വീപ്പ് ഷോട്ടുകൾ കളിക്കുന്നതിനെക്കുറിച്ച് ആരാണ് ഉപദേശിച്ചത് എന്ന ചോദ്യത്തിന്, സച്ചിൻ മറുപടി നൽകി, “ആരുമില്ല, ഞാൻ തന്നെയാണ് അത് ചെയ്തത്. വിക്കറ്റിന് ഓവർ ദി വിക്കറ്റും എറൗണ്ട് ദി വിക്കറ്റും എറിയുമ്പോൾ എനിക്ക് വ്യത്യസ്തമായ സ്റ്റാൻസ് ഉണ്ടായിരുന്നു.” സച്ചിൻ പറഞ്ഞു.
അവരുടെ ഹെഡ്-ടു-ഹെഡ് പോരാട്ടങ്ങളിൽ, സച്ചിൻ 172 പന്തുകളിൽ നിന്ന് 71 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 123 റൺസ് നേടി, 16 ഫോറുകളും ഒരു സിക്സറും നേടി, വോണിന് മുന്നിൽ വിക്കറ്റ് ഒന്നും സച്ചിൻ നഷ്ടപെടുത്തിയില്ല എന്നും ശ്രദ്ധിക്കണം. .ചർച്ച പലതവണ വിവാദപരമായി തന്നെ പുറത്താക്കിയ മുൻ അമ്പയർ ബക്‌നറിലേക്ക് തിരിഞ്ഞപ്പോൾ, സച്ചിൻ നർമ്മത്തോടെ മറുപടി നൽകി. “ഞാൻ ബാറ്റ് ചെയ്യുമ്പോൾ, അദ്ദേഹത്തിന് ബോക്സിംഗ് ഗ്ലൗസ് ധരിക്കാൻ കൊടുക്കുക (അതിനാൽ അദ്ദേഹത്തിന് വിരൽ ഉയർത്താൻ കഴിയില്ല),” അദ്ദേഹം പറഞ്ഞു.
664 മത്സരങ്ങളിൽ നിന്ന് 34,357 റൺസും, 100 സെഞ്ച്വറികളും, 164 അർദ്ധ സെഞ്ച്വറികളുമായി സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺ സ്കോററായി തുടരുന്നു. 2011 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം ഭാഗമായിരുന്നു.
Discussion about this post