കഴിഞ്ഞ ദിവസം നടന്ന റെഡ്ഡിറ്റ് ആസ്ക് മി എനിതിംഗ് സെഷനിൽ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ ബാറ്റിംഗ് കഴിവുകൾ പോലെ തന്നെ തന്റെ ബുദ്ധിശക്തിയും ഇപ്പോഴും മൂർച്ചയുള്ളതാണെന്ന് തെളിയിച്ചു. അടുത്തിടെ റെഡ്ഡിറ്റിന്റെ ആദ്യത്തെ ആഗോള ബ്രാൻഡ് അംബാസഡറായി മാറിയ മാസ്റ്റർ ബ്ലാസ്റ്റർ ഭാഗമായ സെക്ഷൻ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകായണ്.
റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് ഇതിഹാസ ക്രിക്കറ്റ് കളിക്കാരനോട് തന്റെ ഐഡന്റിറ്റി തെളിയിക്കാൻ ആവശ്യപ്പെട്ടു, ഇതിന് ക്രിക്കറ്റ് കളിക്കാരന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. “നിങ്ങൾ ശരിക്കും സച്ചിൻ ടെണ്ടുൽക്കർ ആണോ? ദയവായി ഒരു വോയ്‌സ് നോട്ട് സ്ഥിരീകരണത്തിനായി പങ്കിടൂ,” ആരാധകൻ ചോദിച്ചു. ഇതിന് മറുപടിയായി, വലിയ സ്‌ക്രീനിൽ ആ ചോദ്യത്തിന് നേരെ വിരൽ ചൂണ്ടുന്ന ഒരു ചിത്രം സച്ചിൻ പങ്കുവെച്ചു, “എന്റെ ആധാർ കാർഡും അയയ്ക്കണോ?)” എന്ന് ചോദിച്ചു.
ഇത് കൂടാതെ മറ്റൊരു ചോദ്യകർത്താവ് സച്ചിനോട് ഇങ്ങനെ ചോദിച്ചു- “സിഡബ്ല്യുസി ഫൈനലിൽ യുവിയെ മറികടന്ന് ധോണിക്ക് സ്ഥാനക്കയറ്റം നൽകണമെന്നത് നിങ്ങളുടെ ആശയമായിരുന്നുവെന്ന് വീരു വെളിപ്പെടുത്തി, അത് ശരിയാണോ, അത്തരമൊരു തന്ത്രപരമായ മാറ്റത്തിന് പിന്നിലെ കാരണം എന്തായിരുന്നു? ഇതിന് സച്ചിൻ നൽകിയ മറുപടി ഇങ്ങനെ- “രണ്ട് കാരണങ്ങൾ – ഇടത് & വലത് കോമ്പിനേഷൻ രണ്ട് ഓഫ് സ്പിന്നർമാരെയും വിഷമിപ്പിക്കുമായിരുന്നു. മുരളി സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിരുന്നു, എംഎസ് നെറ്റ്സിൽ 3 സീസണുകളിൽ അദ്ദേഹത്തെ നേരിട്ടുണ്ട്”.
എന്തായാലും ഇത്രയും നാളും ധോണിയാണ് ഈ നീക്കത്തിന് പിന്നിൽ എന്ന് വിശ്വസിച്ചവർക്കൊരു ഞെട്ടൽ ആയിരുന്നു സച്ചിന്റെ ഇടപെടൽ.
Discussion about this post