ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറയുന്ന പേരാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ദൈനംദിന ജീവിതത്തിൽ സച്ചിൻ ഇപ്പോഴും ബിസിയാണ്. അങ്ങനെ ഒകെ ആണ് കാര്യങ്ങൾ എങ്കിലും സമയം കിട്ടുമ്പോൾ ഒകെ സിനിമകൾ കാണാൻ സച്ചിൻ ശ്രദ്ധിക്കാറുണ്ട്.
റെഡിറ്റിൽ, സച്ചിൻ ഇപ്പോൾ ആരാധകരുമായി സംവദിക്കുന്നതും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതും പതിവ് കാഴ്ച്ചയാണ്. താൻ 2011 ലോകകപ്പിൽ നിർണായക തന്ത്രത്തിൽ എങ്ങനെ ഇടപെട്ടു എന്നും ഒകെ സച്ചിൻ ഉത്തരം പറഞ്ഞിരുന്നു. പുതിയ സിനിമകൾ കാണാൻ സമയം ലഭിക്കുമോ എന്നും അടുത്തിടെ ഏതൊക്കെ സിനിമകളാണ് കണ്ടതെന്നും ആരാധകരിൽ ഒരാൾ സച്ചിനോട് ചോദിച്ചു. സച്ചിൻ ഒരു തമിഴ് സിനിമയും ഒരു മറാത്തി സിനിമയും തിരഞ്ഞെടുത്തു.
“എനിക്ക് സമയം ലഭിക്കുമ്പോഴെല്ലാം ഞാൻ അവ കാണുന്നു. എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും പുതിയ സിനിമകൾ 3BHK ഉം അത തംബായ്ച നായ് ഉം ആണ്,” സച്ചിൻ മറുപടിയായി എഴുതി.
പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കാൻ സ്കൂളിൽ പോകാൻ തീരുമാനിച്ച മുംബൈയിലെ 23 ക്ലാസ് ഫോർ മുനിസിപ്പൽ ശുചിത്വ തൊഴിലാളികളുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘അതാ തംബായ്ച നായ്’. വിദ്യാഭ്യാസം, ജോലി, കുടുംബം എന്നിവ സന്തുലിതമാക്കൽ, പിന്നീടുള്ള ജീവിതത്തിൽ പഠിക്കുന്നതിന്റെ വെല്ലുവിളികൾ എന്നിവയിലൂടെ തങ്ങളുടെ അന്തസ്സ് വീണ്ടെടുക്കാനുള്ള അവരുടെ ദുഷ്‌കരമായ യാത്രയാണ് ഈ സിനിമ.
ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു മധ്യവർഗ കുടുംബം പതിറ്റാണ്ടുകളായി നടത്തുന്ന പോരാട്ടത്തെ വിവരിക്കുന്ന ഒരു വൈകാരിക കുടുംബ ചിത്രമാണ് 3BHK. 2006 മുതൽ 2027 വരെയുള്ള രണ്ട് പതിറ്റാണ്ടുകളിലായി ഈ കഥ വികസിക്കുന്നു,
Discussion about this post