ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി വന്ദേഭാരതിൽ കൊച്ചിയിലേക്ക് യാത്ര ചെയ്ത് 13കാരി. എയർ ആംബുലൻസ് ലഭ്യമാകാതെ വന്നതോടെ, അഞ്ചൽ ഏരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് വന്ദേഭാരതിൽ യാത്ര ചെയ്യുന്നത്. കൊച്ചി ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഏഴുമണിയോടെ ഹൃദയം ആശുപത്രിയിലെത്തിക്കും.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ഹൃദയം നിലച്ചുപോകാനുള്ള സാഹചര്യമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്നുമുള്ള ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് കുട്ടിയെ കൊച്ചിയിലെത്തിക്കുന്നത്. ഇന്ന് രാവിലെയാണ് മാറ്റിവയ്ക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം കുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിക്കുന്നത്. ഇതോടെ അടിയന്തരിരമായി ആശുപത്രിയിലെത്താൻ നിർദ്ദേശം ലഭിക്കുകയും ചെയ്തു.
Discussion about this post