മത്സരത്തിന് ശേഷം മസാജ് ചെയ്യുമ്പോൾ ഉറങ്ങിപ്പോയതിന് സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി നൽകിയ ‘മടിയൻ’ ടാഗിനെക്കുറിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി തുറന്നു പറഞ്ഞു രംഗത്ത്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റുകളിലും ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ഷമിയും കോഹ്‌ലിയും.
2023 ലെ ഏകദിന ലോകകപ്പിൽ യഥാക്രമം 765 റൺസും 24 വിക്കറ്റുകളും നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയതും വിക്കറ്റ് നേടിയതുമായ ജോഡികളായിരുന്നു ഇരുവരും. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും കോഹ്‌ലി വിരമിച്ചെങ്കിലും ഷമി ഇപ്പോഴും എല്ലാ ഫോർമാറ്റുകളുടെയും ഭാഗമാണ്. എന്നാൽ സമീപകാലത്ത് ടീം സെലക്ടർമാർ അദ്ദേഹത്തെ ഒരു ഫോർമാറ്റിലും പരിഗണിച്ചിട്ടില്ല.
“ടെസ്റ്റ് മത്സരത്തിനിടെ നിങ്ങളുടെ ശരീരം ക്ഷീണിതമായിരിക്കും. ഞാൻ ഒരു ചെറിയ ഉറക്കം എടുത്തിരിക്കാം, പക്ഷേ അത് എന്നെ ‘മടിയൻ’ എന്ന് വിശേഷിപ്പിച്ചാൽ, എനിക്ക് പ്രശ്‌നമില്ല. ടീമിലെ ഏറ്റവും കഠിനമായ ജോലി ഫാസ്റ്റ് ബൗളിംഗാണ്. ഞങ്ങൾ ഏറ്റവും കൂടുതൽ ഓടുന്നു, സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം ഞങ്ങൾ പന്ത് കൈയിൽ എടുക്കുന്നു. കളിക്കളത്തിന് പുറത്ത്, ഞാൻ അൽപ്പം വിശ്രമിച്ചാൽ എന്താണ് ദോഷം? വിരാടിന് എന്നെ ‘മടിയൻ’ അല്ലെങ്കിൽ ‘ലാല’ എന്ന് വിളിക്കാം, പക്ഷേ ഞാൻ തടിച്ചവനല്ല. ഇന്ത്യൻ ടീമിൽ എത്തിയാൽ നിങ്ങൾക്ക് എന്തെങ്കിലും വിളിപ്പേര് ലഭിക്കുമെന്ന് ഉറപ്പാണ്.”
ഷമിയും കോഹ്‌ലിയും അവസാനമായി ഒരുമിച്ച് കളിച്ചത് 2025 ലെ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ വിജയത്തിലാണ്.
Discussion about this post