ഗർഭിണികൾ വേദനസംഹാരിയായ ടൈലനോൾ(പാരസെറ്റമോൾ) കഴിക്കരുതെന്ന് നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗർഭിണികൾ ഇത് കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന് ഓട്ടിസം ഉൾപ്പെടെയുള്ള അവസ്ഥകൾ വരാൻ കാരണമാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഓട്ടിസത്തിന്റെ കാരണങ്ങളെക്കുറിച്ചും പാരസെറ്റമോൾ ഉപയോഗത്തെക്കുറിച്ചുമുള്ള ട്രംപിന്റെ പ്രഖ്യാപനം.
ഗർഭകാലത്ത് കഴിക്കാൻ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളിൽ ഒന്നായി അസറ്റാമിനോഫെൻ ആരോഗ്യ വിദഗ്ധർ പണ്ടേ നിർദേശിച്ചിട്ടുണ്ട്. ടൈലനോൾ കഴിക്കുന്നത് നല്ലതല്ല. ഗർഭകാലത്ത് സ്ത്രീകൾ ടൈലനോൾ ഉപയോഗം പരിമിതപ്പെടുത്തണം. അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഓട്ടിസം നിരക്ക് വർദ്ധിക്കുന്നതിന് കാരണം മെച്ചപ്പെട്ട രോഗനിർണയവും രോഗത്തെക്കുറിച്ചുള്ള ധാരണയിലുണ്ടായ മാറ്റങ്ങളുമാണെന്ന് അവർ പറയുന്നു. പാരമ്പര്യ ഘടകങ്ങളാണ് ഓട്ടിസത്തിന് പ്രധാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു. അനാവശ്യമായ ഭയം ജനിപ്പിച്ച് ഗർഭിണികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് ഇത് തടസ്സമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
Discussion about this post